മേരികോം വിരമിക്കലിന് ഒരുങ്ങുന്നു; 2020 ലെ ടോക്കിയോ ഒളിമ്പിക്‌സിന് ശേഷം പ്രഖ്യാപനം

ആറുതവണ ലോക ചാമ്പ്യനായ എംസി മേരികോം വരാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയതിന് ശേഷം ഗ്ലൗസുകള്‍ അഴിച്ചുവയ്ക്കാന്‍ തയ്യാറെടുക്കുമെന്ന് താരം പറഞ്ഞു. ഇന്ത്യന്‍ ബോക്‌സിംഗില്‍ ഏവര്‍ക്കും പ്രചോദനമാണ് മുപ്പത്തിയാറുകാരിയായ മേരികോം.

മേരികോമിന്റെ 18 വര്‍ഷം നീണ്ട വിശിഷ്ടമായ ജീവിതത്തില്‍ ആറ് ലോക ചാമ്പ്യന്‍ഷിപ്പുകളും ഒരു ഒളിംപിക് വെങ്കല മെഡലും അഞ്ച് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളുംതാരം നേടിയിട്ടുണ്ട്. മികച്ച ബോക്‌സര്‍ കൂടിയായ മേരികോം ഒരു രാജ്യസഭ എംപി കൂടിയാണ്. ‘ 2020ന് ശേഷം ഞാന്‍ വിരമിക്കാന്‍ ആഗ്രഹിക്കുന്നു,അതിനാല്‍ എന്റെ പ്രധാന ദൗത്യം ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം സ്വന്തമാക്കുക എന്നതാണ്.

എനിക്ക് ശരിക്കും സ്വര്‍ണം നേടി വിജയിക്കണം’, കോള്‍ഗേറ്റ് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മേരികോ. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഫ്‌ളയിറ്റ് വെയ്റ്റ് വിഭാഗത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി. എന്നാല്‍ ഇപ്പോള്‍ അവളുടെ മെഡല്‍ സ്വപ്‌നം സ്വര്‍ണത്തിലേക്ക് ലക്ഷ്യമിടുന്നു.

‘ ഞാന്‍ എപ്പോഴും എന്റെ പരമാവധി ശ്രമിക്കാറുണ്ട് രാജ്യത്തിന് വേണ്ടി പറ്റുമെങ്കില്‍ ഒരു സ്വര്‍ണം നേടാന്‍.’ മേരികോം പറഞ്ഞു. ഒളിമ്പിക് യോഗ്യതാ ടീമികള്‍ക്കും ലോക ചാമ്പ്യന്‍ഷിപ്പിനും ഞാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ഈ സമയം ഒരു സ്വര്‍ണ മെഡല്‍ നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’.

ഒളിമ്പിക്‌സിന് വേണ്ടി മാത്രമല്ല, ‘എല്ലാ മത്സരങ്ങളിലും ഞങ്ങള്‍ സ്ഥിരമായി പരിശീലനം നടത്താറുണ്ട്. ഈ ലോക ചാമ്പ്യന്‍ഷിപ്പില്‍ എതിരാളികള്‍ എങ്ങനെയാണെന്നും അവരുടെ ശക്തിയും ദൗര്‍ബല്യവും എന്താണെന്ന് അറിയുകയും ചെയ്യും. അതിനനുസരിച്ച് എനിക്ക് തയ്യാറാകാന്‍ കഴിയും, യോഗ്യത നിര്‍ണയം കഴിഞ്ഞാല്‍ എനിക്ക് കൂടുതല്‍ സമയം ലഭിക്കുമെന്നും മേരികോം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*