അയ്യപ്പനെ കണ്ടേ തീരൂ; മലകയറാനായി മേരി സ്വീറ്റി വീണ്ടുമെത്തി
അയ്യപ്പനെ കണ്ടേ തീരൂ; മലകയറാനായി മേരി സ്വീറ്റി വീണ്ടുമെത്തി
ചെങ്ങന്നൂര്‍: തുലാമാസ പോജ്ജയ്ക്കായി ശബരിമല നട തുറന്നപ്പോള്‍ മലകയറാനെത്തിയ കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി വീണ്ടും ശബരിമലയിലേക്ക്. ശബരിമലക്കുള്ള യാത്രക്കായി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ മേരി സ്വീറ്റിയെ റെയില്‍വേ സ്റ്റേഷനില്‍ അയ്യപ്പ ഭക്തര്‍ ശരണംവിളിയോടെ പ്രതിഷേധിച്ചു.
Also Read >> ടെലിവിഷൻ അവതാരക ദുർഗ മേനോൻ അന്തരിച്ചു
ചെങ്ങന്നൂരില്‍ നിന്ന് നിലയ്ക്കലിലേക്കുളള ബസ്സില്‍ കയറിയെങ്കിലും ശരണംവിളി പ്രതിഷേധം ശക്തമായതോടെ ഇവര്‍ മടങ്ങുകയായിരുന്നു.പോലീസെത്തി ഇവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെ ഇവര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി.
തനിക്ക് ലഭിച്ച ടെലിപ്പതി നിര്‍ദേശത്തെ തുടര്‍ന്നാണ് താന്‍ ശബരിമലയിലേക്ക് വന്നതെന്നാണ് മേരി സ്വീറ്റി പറയുന്നത്. എന്നാല്‍ ഇവര്‍ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പോലീസ് പറയുന്നു.
Leave a Reply