മസാല ചായ കുടിച്ച് നേടാം ആരോഗ്യം
മസാല ചായ സ്ഥിരമായി കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഹൃദയാരോഗ്യത്തിനും വയറിലുണ്ടാകുന്ന ഒട്ടുമിക്ക ദഹന പ്രശ്നങ്ങൾക്കും മസാല ചായ നല്ലൊരു മരുന്നാണെന്ന് പലർക്കും തന്നെ അറിയില്ല.
വയറിലുണ്ടാകുന്ന എരിച്ചിലിനും , ഉദര രോഗങ്ങൾക്കും ഏറ്റവും നല്ല മരുന്നാണ് മസാല ചായ കുടിക്കുക എന്നത് , മസാലചായയിലെ ഇഞ്ചിയും ഗ്രാമ്പൂവുമെല്ലാം വയറിലെ അസുഖങ്ങളെ പമ്പ കടത്തും.
ആന്റി ബാക്ടീരിയൽ , ആന്റി ഫംഗൽ , എന്നിങ്ങനെ നിരവധി ഗുണങ്ങളുള്ള സുഗന്ധ വ്യഞ്ചനങ്ങൾ ചേരുന്നതുകൊണ്ട് തുമ്മൽ , ജലദോഷം എന്നിവയിൽ നിന്നെല്ലാം രക്ഷ നേടാനാകും.
സാധാരണ ചായ ഇഷ്ട്ടപ്പെടാത്തവർക്ക് പോലും ഇഷ്ട്ടപ്പെടുന്നതര സ്വാദാണ് മസാല ചായ നൽകുക , ഇനി മുതൽ കുടിക്കുമ്പോൾ ചായ മസാല ചായ തന്നെ ആകട്ടെ. രുചിയൊടൊപ്പം ആരോഗ്യവും തരുന്ന മസാല ചായയെ എന്തിന് വേണ്ടെന്ന് വെക്കണം.
Leave a Reply