അറസ്റ്റ് നാടകം കളിച്ച് പാകിസ്താന്‍; മസൂദിന്റെ സഹോദരന്‍ കസ്റ്റഡിയിലായെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ല

അറസ്റ്റ് നാടകം കളിച്ച് പാകിസ്താന്‍; മസൂദിന്റെ സഹോദരന്‍ കസ്റ്റഡിയിലായെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ല

ഇന്ത്യ കാത്തിരിക്കുന്ന ആഗോള ഭീകരനും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ സഹോദരനെ പാകിസ്താന്‍ സൈന്യം കസ്റ്റഡിയിലായതായി റിപ്പോര്‍ട്ട്‌.

മസൂദ് അസറിന്റെ സഹോദരന്‍ അബ്ദുൾ റഊഫ് അസറിനെയാണ് കരുതല്‍ തടങ്കലിലാക്കിയതായി പാക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.

ലോക രാഷ്ട്രങ്ങളുടെ സമ്മര്‍ദം കാരണം ജയ്ഷെ മുഹമ്മദിനെതിരെ നടപടിയെടുക്കുമെന്ന് നേരത്തെ പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാകിസ്താന്‍ ജനങ്ങളെയും കോടതിയും ബോധ്യപ്പെടുത്തുന്ന തെളിവുകള്‍ ഹാജരാക്കണമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു.

അതേസമയം നടപടിക്ക് ഇന്ത്യ മുന്നോട്ട് വെച്ച സമയപരിധി അംഗീകരിക്കാനാവില്ലെന്ന് പാകിസ്താന്‍ വാര്‍ത്താ വിതരണ മന്ത്രി ഫഹദ് ചൗധരി വ്യക്തമാക്കി. അതേസമയം മസൂദിന്റെ സഹോദരന്‍ അറസ്റ്റിലായെന്ന വാര്‍ത്ത പാകിസ്താന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*