കണ്ണൂരിൽ മാധ്യമപ്രവർത്തകന്റെ വീട്ടിൽ കവർച്ച ; ബന്ദിയാക്കി 25 പവൻ സ്വർണവും പണവും തട്ടി

കണ്ണൂരിൽ മാധ്യമപ്രവർത്തകന്റെ വീട്ടിൽ കവർച്ച ; ബന്ദിയാക്കി 25 പവൻ സ്വർണവും പണവും തട്ടി

കണ്ണൂർ : മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ അക്രമിസംഘം 25 പവൻ സ്വർണവും പണവും എടിഎം കാർഡും ഗൃഹോപകരണങ്ങളും കവർന്നു. ആക്രമണം ചെറുക്കാൻ ശ്രമിച്ച വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും പരിക്കേൽപ്പിച്ച് ബന്ദികളാക്കിയ ശേഷമാണ് മോഷണം നടത്തിയത്. ഇരുവരും കണ്ണൂർ എ കെ ജി ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

പുലർച്ചെ 1 മണിയോടെ കണ്ണൂർ താഴെചൊവ്വയിലെ വീട്ടിലെത്തിയ അക്രമികൾ മുൻവാതിൽ തകർത്താണ് അകത്ത് കടന്നത്. ശബ്ദം കേട്ട് എഴുന്നേറ്റ് വന്ന വീട്ടുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം കെട്ടിയിടുകയായിരുന്നു. പുലർച്ചെ നാല് മണിയോടെ മോഷ്ട്ടാക്കൾ കടന്ന്കളഞ്ഞതോടെ സ്വയം കെട്ടുകളഴിച്ച വിനോദും ഭാര്യയും പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment