മീശയ്ക്കെതിരെ ഭീമയും…പരസ്യം നല്‍കുന്നത് നിര്‍ത്തി
മീശയ്ക്കെതിരെ ഭീമയും…പരസ്യം നല്‍കുന്നത് നിര്‍ത്തി
എസ്. ഹരീഷിന്റെ നോവൽ മീശയ്ക്ക് പിന്നാലെയുള്ള വിവാദങ്ങൾ വീണ്ടും തുടരുകയാണ്. ഭീമ ജുവല്ലറി ആണ് മീശയ്ക്കെതിരെ പ്രതിഷേധവുമായി പുതിയതായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധം ആളിക്കത്തുന്ന നിലവിലെ അവസ്ഥയിൽ നോവൽ പ്രസിദ്ധീകരിച്ച മാതൃഭൂമിയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് ഭീമാ മാനേജ്മെന്റിന്റെ തീരുമാനം.
കഴിഞ്ഞ നിരവധി വർഷങ്ങളായി ഭീമയുടെ എല്ലാ വിധ പരസ്യങ്ങളും മാതൃഭൂമിയാണ് പ്രസിദ്ധീകരിക്കുന്നത്. ഭീമയുടെ ഈ പ്രതിഷേധം മാതൃഭൂമിക്ക് നൽകാൻ പോകുന്നത് കോടികളുടെ നഷ്ടമായിരിക്കും എന്നാണ് വിലയിരുത്തൽ. മാതൃഭൂമി മാസികയിൽ മൂന്നു ലക്കങ്ങളായി പ്രസിദ്ധീകരിച്ച മീശ, അമ്പലത്തിൽ പോകുന്ന സ്ത്രീകളെ ആക്ഷേപിച്ചു എന്ന സംഘപരിവാറിന്റെ പ്രസ്താവനയെയും പ്രതിഷേധത്തെയും തുടർന്ന് എസ്. ഹരീഷ് തന്നെ പിൻവലിക്കുകയാണ് ചെയ്‌തത്.
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച നോവൽ സ്ത്രീ വിരുദ്ധത എന്ന പേരിലും ഒരുപാട് വിമർശനങ്ങൾ നേരിട്ടു. ഈ സാഹചര്യത്തിലാണ് ഭീമ പ്രതിഷേധം തങ്ങളുടെ ഫേസ്ബുക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ബഹുജന മനോവികാരത്തെ മാനിച്ചാണ് തീരുമാനം കൈക്കൊള്ളുന്നതെന്നും ഫേസ്ബുക്ക് പേജിലൂടെ നിരവധിപേർ ഈ വിഷയവുമായി സംബന്ധിച്ച് ആകുലത ഭീമയുമായി പങ്കുവച്ചിരുന്നു എന്നും ജുവല്ലറി തങ്ങളുടെ ഫേസ്ബുക് പേജിൽ കുറിച്ചു.
Leave a Reply