മഴ …നിനവില്‍ നനവുകള്‍ പെയ്യും ഓര്‍മ്മ
മഴ
മഴ എന്നും നനവുള്ള ഓര്‍മ്മകളാണ്. പെരുമഴ പെയ്യുന്ന ജൂൺ മാസമായിരിക്കും സ്കൂൾ തുറക്കുന്നത് ..ശാന്തമായി തുടങ്ങി രൗദ്രഭാവം കൈവരുന്ന മഴ. ഓര്‍മ്മകള്‍ പെയ്യാന്‍ തുടങ്ങുമ്പോള്‍ നാം സ്വയം ഓരോ മഴത്തുള്ളികളായി മാറുന്നു.മഴയാണ് സ്കൂളിനെ എന്നും ഓർമ്മിപ്പിക്കുന്നത്. കളിചിരി നിറഞ്ഞ അവധിക്കാലത്തിന്റെ കൊതിതീരും മുമ്പെ സ്‌കൂളിലേക്ക് പുത്തെന്‍ യുനിഫോമും വാട്ടര്‍ ബോട്ടിലും ബാഗ് ചുമട് മായി പോകുന്ന ആ നല്ലകാലം എന്നും എല്ലാര്ക്കും സുഖമുള്ള ഓര്‍മ്മകളാണ്…ഒറ്റമടക്കു മാത്രമായിരുന്ന തുണിയുടെ കറുത്ത കുടയായിരുന്നു എന്നെ മഴ നനയാതെ സ്‌കൂളിലെത്തിച്ചിരുന്നത്. റോഡില്‍ ആരും തന്നെ കാണുന്നില്ലെന്ന് ഉറപ്പു വരിത്തിയിട്ടു ചുറ്റിലുമുള്ള കമ്പി വക്കുകളില്‍ നിന്ന് ഉറ്റിറ്റുവീഴുന്ന മഴത്തുള്ളികളെ കൈകൊണ്ട് തട്ടിത്തെറിപ്പിച്ചു നടക്കുമായിരുന്നു..മഴക്കൊപ്പം കൂട്ടുകാരനായി കാറ്റ് എത്തുന്നേരം കുട തലതിരിച്ചുകളയും. ചെറിയ നാണത്തോടെ മറിഞ്ഞ കുടയെ നന്നാക്കാനുള്ള ശ്രമത്തിനിടെ മഴയാകെ നനച്ചുകളയും. ഒരിക്കലും തിരിച്ചുകിട്ടാത്ത പ്രായത്തിലെ മഴക്കാല ചിത്രത്തിന് വല്ലാത്തൊരഴകായിരുന്നു.
ബാല്യത്തിന് നിറം ചാര്‍ത്തിയ മഴയും സ്‌കൂള്‍ ജീവിതവും ഇന്ന്‍ വെറും ഓര്‍മ്മകളാണ് …തിരിച്ചു കിട്ടാത്ത നിറ മുള്ള ഓര്‍മ്മകള്‍….നാലാം ക്ലാസ്സ് വരെയുള്ള എന്‍റെ കലാലയ പഠനം ബാലികാമറിയം സ്കൂളില്‍ ആയിരുന്നു.പുസ്തകത്തിലെ പേജുകള്‍ കീറി കടലാസു തോണികള്‍ സ്‌കൂള്‍ വരാന്തയോട് ചേര്‍ന്നൊഴുകുന്ന മഴവെള്ളപ്പാച്ചലില്‍ ഒഴുക്കിവിടാനുള്ള മത്സരമാവും ഒഴിവു നേരങ്ങളില്‍. വെള്ളത്തിന്റെ കുത്തൊഴുക്കിനൊപ്പം വേച്ചുവേച്ചു നീങ്ങുന്ന കടലാസുതോണികളെ നിരീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉച്ചഭക്ഷണത്തിനായി അനുവദിച്ച സമയം എളുപ്പത്തില്‍ കഴിയും.കാര്‍മേഘം വരണ്ടുകൂടി മഴ ഇരുട്ടുകൂട്ടി എത്തുന്ന നേരങ്ങളില്‍ സ്‌കൂളിന്റെ ലോങ്ങ്‌ബെല്‍ നേരത്തെ മുഴങ്ങും. അത് മുന്‍കൂട്ടി അറിഞ്ഞതു കൊണ്ടാവണം മാനം കറുക്കുമ്പോള്‍ തന്നെ ബുക്ക് എല്ലാം അടുക്കി പോകാന്‍ ത യ്യാറായി ഇരിക്കും .
പഞ്ഞിക്കെട്ടുകള്‍ പോലെ മാനത്ത് മെല്ലെ സഞ്ചരിക്കുന്ന മഴമേഘങ്ങളെ നോക്കി വളരെ പതിയെയായിരിക്കും വീട്ടിലേക്കുള്ള യാത്ര. കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ മഴയുടെ വക സംഭാവന ചെളിയില്‍ നിന്ന് കാലു ഊ രി യെടുക്കാന്‍ പെട്ട പാട് , അതിന്റെ ഓര്‍മ്മ എന്നോണം പാവാടയിലും ഉടുപ്പിലും മഞ്ചാടി അടയാടങ്ങള്‍…മഴ നനഞ്ഞ് എത്തുന്നേരം വീടിന്റെ ഉമ്മറപ്പടിയില്‍ അമ്മ തോര്‍ത്തുമായി കാത്തിരിക്കുന്നുണ്ടാവും. മഴയത്ത് എവിടെ യെങ്കിലും കയറി നീന്നിട്ട് തോര്‍ന്നിട്ട് വന്നാല്‍ മതിയെല്ലോ എന്ന ശകാരവും പേറി അമ്മയുടെ വക വരവേല്‍പ്പ് ഉണ്ടാകും..മഴക്കൊപ്പമുള്ള ഇടിമുഴക്കവും അമ്മയുടെ വഴക്കുപറച്ചിലും എന്തോ ഒരു പോലെ തോന്നിയിരുന്നു.
അമ്മ ഉണ്ടാക്കിവ ച്ച ഔ ലോസ് പൊഡി യും ചായയും കഴിച്ചു മഴയുടെ സംഗീതത്തി നോപ്പം പട നവും ….. ഒഴിവു ദിവസങ്ങളിലെ മഴ സ്വാതന്ത്രത്തിൻ്റെ മഴയായിരിക്കും എത്ര വേണമെങ്കിലും ആസ്വദിക്കാം ….മഴയത്ത് ചാടി തിമിര്‍ത്ത് വെള്ളം തെറിപ്പി ച്ച് പാ ത്രങ്ങള്‍ കെ ട്ടി നില്‍ക്കുന്ന വെ ള്ളത്തില്‍ ഒഴുക്കി വിട്ട് ആര്‍ത്തുല്ലസി ക്കുമായിരുന്നു… മഴയുടെ സംഗീതവിരുന്ന്, വെള്ളിനൂലുകളാല്‍ ഇറയത്തു തോരണം തൂക്കി വീടിനെ അലങ്കരിക്കുമ്പോള്‍ ഓടിന്റെ ഇടയില്‍ കൂടി അകത്തു വീഴുന്ന മഴത്തുള്ളി കളെ ശേഖരിക്കാന്‍ അമ്മ പാത്രങ്ങള്‍ അടുക്കി വയ്ക്കുമായിരുന്നു.മഴ വരുന്നതിനു മുന്നേ തന്നെ ഒടെല്ലാം മാറ്റി വയ്ക്കണമെന്ന് ഞാന്‍ പറഞ്ഞില്ലേ എന്ന സ്ഥിരം ശകാരം അച്ഛന് നേരെ .പഠനത്തിനിടയില്‍ അത് കേള്‍ക്കുമ്പോള്‍ അമ്മയോട് ഈര്‍ഷ്യ തോന്നിയെങ്കിലും അമ്മയുടെ കലപില പോലുള്ള സംസാരം ആണ് വീടിന്റെ ഉണര്‍ത്തിയിരുന്നത്.. …….ഇന്ന് ആരോഗ്യം അത് സമ്മതിക്കുന്നില്ലെങ്കിലും പഴമ കാത്തു സൂക്ഷിക്കുന്ന ആ തറവാട് വീട്ടില്‍ ഇന്നും അമ്മ മഴയോടും പാവം അച്ഛനോടും കലപില കൂടുന്നു.മഴ വിരഹം ആണ്…ആകാശം ആര്‍ദ്രമായി പൊഴിക്കുന്ന വിരഹത്തിന്റെ ബാഷ്പാ ശ്രുക്കള്‍…മണ്‍ മറഞ്ഞു പോയ കാലത്തെ ഓര്‍മ്മകളില്‍ പുനര്‍ജനിപ്പിക്കുന്ന ……എകാന്തയ്ക്ക് കുട പിടിക്കുന്ന നഷ്ട സ്വപനങ്ങള്‍
കണ്ടതില്ലേ എന്‍ മഴ നിലാവേ
കരളുരുകുമെന്‍ ആത്മ നൊമ്പരം
മിഴിയടയ്ക്കുകിലരുകിലായി ഓടി
അണയുമോരായിരം നിനവുകള്‍
കദനം മറക്കാന്‍ പാടും പാട്ടില്‍
മിഴികൂമ്പി പോകുന്നു മഴ നിലാവേ
നിനവറിയാതെ , രാവറിയാതെ ,
നിനവിന്റെ തീരത്ത് ചില്ല് കനവുടഞ്ഞു പോയി.
ചപലമാം വീണുടഞ്ഞ സ്വപനങ്ങളെ
ദുഃഖമിന്നെനിക്കിന്നു ആരു തന്നു
പതിയെ അലയുന്നു .,.പരിഭവ ക്കൂട്ടില്‍
മാടാല മൂടുന്നു വര്‍ഷ മേഘങ്ങള്‍
നിശയുടെ മൌനം പകുത്തെടുത്ത എന്‍ മനം
ആത്മാവിറുത്തു പോം കണ്ണീരിനാല്‍
അടരുമീകാലത്തിന്നിതളുകളിലൊക്കവേ
നെടുവീർപ്പുകളുലയുന്നൂ നീർക്കണമായ്
(ബിനിപ്രേംരാജ് )
Leave a Reply