എം ബി ബി എസ് സീറ്റ് വാഗ്ദാനം ചെയ്ത് ഒരു കോടി തട്ടിയെടുത്ത യുവാവ് പിടിയില്‍
എം ബി ബി എസ് സീറ്റ് വാഗ്ദാനം ചെയ്ത് ഒരു കോടി തട്ടിയെടുത്ത യുവാവ് പിടിയില്‍
വടകര: എം ബി ബി എസ് സീറ്റ് വാഗ്ദാനം ചെയ്ത് ഒരു കോടി തട്ടിയെടുത്ത യുവാവ് പോലീസ് പിടിയില്‍. എൻ ആർ ഐ ക്വാട്ടയിലുള്ള എം ബി ബി എസ് സീറ്റ് വാഗ്ദാനം നല്‍കിയാണ് ഇയാള്‍ ഒരുകോടി രൂപയിലധികം തട്ടിയെടുത്തത്.
കണ്ണൂർ കണ്ണാടിപ്പറമ്പ് തളിയിൽ വി വി സുധീപിനെ(30) യാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ശേഷം ബംഗളുരുവില്‍ ഒളിവില്‍ താമസിക്കവെയാണ് പ്രതി പിടിയിലാകുന്നത്.
ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാളെ വരദൂര്‍ പോലീസിന്‍റെ സഹായത്തോടെയാണ് വടകര പോലീസ് പിടികൂടിയത്. വടകര സ്വദേശി ജയദേവന്റെ പരാതിയിലാണ് പോലീസ് നടപടി.
ജയദേവന്റെ മകന് എന്‍ ആര്‍ ഐ ക്വാട്ടയിൽ എം ബി ബി എസ്സിന് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞാണ് ഇയാള്‍ ജയദേവന്റെ കയ്യില്‍ നിന്നും തുക കൈപ്പറ്റിയത്.
എന്നാല്‍ സീറ്റ് ലഭിക്കാതായതോടെ തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ജയദേവന്‍ തുക തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ജയദേവനെ വീണ്ടു കബളിപ്പിക്കുകയായിരുന്നു.
ഇയാള്‍ ജയദേവന് നല്‍കിയ 50 ലക്ഷം രൂപയുടെ ആറു ഡിമാൻഡ് ഡ്രാഫ്റ്റുകളും വ്യാജമായിരുന്നു. അതേസമയം നിരന്തരം പണം ആവശ്യപ്പെട്ടതോടെ പതിനൊന്ന് ലക്ഷം രൂപ തിരികെ നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
Leave a Reply
You must be logged in to post a comment.