ലോകകപ്പിലെ ഓരോ ടീമിന്റെയും മത്സര ഫലങ്ങള്‍ പ്രവചിച്ച് ബ്രണ്ടന്‍ മക്കല്ലം

ഐസിസി ലോകകപ്പില്‍ നിരവധി ആളുകള്‍ പലതരത്തിലുള്ള പ്രവചനങ്ങളുമായി രംഗത്ത് വരുന്നുണ്ട്. കൂടുതല്‍ പേരും ഇംഗ്ലണ്ടിനെയാണ് കപ്പ് നേടുമെന്ന് പ്രവചിച്ചത്. ഇന്ത്യയെയും പ്രവചിച്ച് ആരാധകര്‍ എത്തിയിട്ടുണ്ട്.

എന്നാല്‍ അത്തരത്തില്‍ മറ്റുള്ളവരെ വ്യത്യസ്തനാക്കി കൊണ്ട് പ്രവചനം നടത്തുകയാണ് ന്യൂസിലന്‍ഡ് മുന്‍ താരം ബ്രണ്ടന്‍ മക്കല്ലം. ഇന്ത്യയും ഇംഗ്ലണ്ടും വളരെ മികച്ചതായി തന്നെ സെമിഫൈനലില്‍ എത്തുമെന്നാണ് താരം വ്യക്തമാക്കുന്നത്. എന്നാല്‍ കിരീട സാധ്യത ആര്‍ക്കെന്ന് താരം പ്രവചിച്ചിട്ടില്ല.

മഴയുടെയും ഭാഗ്യത്തിനെയും പിന്തുണയോടെ ന്യൂസിലാന്‍ഡ് ആയിരിക്കും നാലാം ടീമെന്നും മക്കല്ലം എഴുതി. ഒമ്പതു മത്സരങ്ങളില്‍ എട്ടുവീതം ജയങ്ങളുമായി ഇംഗ്ലണ്ടും ഇന്ത്യയുമാകും പോയന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുകയെന്നും മക്കല്ലം പ്രവചിച്ചു. പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്കായിരിക്കും വിജയം.

എട്ടുകളികള്‍ ജയിക്കുമ്പോള്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയോട് തോല്‍ക്കുമെന്നും മക്കല്ലം പറയുന്നു. തന്റെ ഇന്‍സ്റ്റ്ഗ്രാമിലൂടെയാണ് താരം ഈ പ്രവചനങ്ങള്‍ കുറിച്ചത്. പ്രവചനമെഴുതിയ ഡയറിയുടെ ഫോട്ടോയും മക്കല്ലം പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുന്‍ ജേതാക്കളായ ശ്രീലങ്കയ്ക്ക് ഒരു ജയം മാത്രമാണുണ്ടാവുക. അത് വിന്‍ഡീസിനെതിരായിരിക്കും. ബംഗ്ലാദേശിനും ഒരു വിജയം മാത്രമായിരിക്കും ഉണ്ടായിരിക്കുകയെന്നും മക്കല്ലം ഡയറിയില്‍ കുറിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment