മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ

മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ

മാരക മയക്കുമരുന്നായ MDMA യുമായി എറണാകുളം കണ്ണമാലി സ്വദേശിയായ യുവാവ് കൊച്ചി പോലീസ് കമ്മീഷണറേറ്റ് യോദ്ധാവ് സ്ക്വാഡിന്റെ പിടിയിലായി.

പ്രതിയുടെ കൈവശത്തുനിന്നും 4.62 ഗ്രാം MDMA പോലീസ് കണ്ടെടുത്തു. കൊച്ചി പോലീസ്കമ്മീഷണറേറ്റ് യോദ്ധാവ്സ്ക്വാഡും, സെന്‍ട്രൽ പോലീസും ചേർന്നാണ് പ്രതിയെ മുല്ലശ്ശേരി കനാൽ റോഡ് ഭാഗത്തു നിന്നും പിടികൂടിയത്.

കൊച്ചി പോലീസ് കമ്മീഷണർ കെ.സേതുരാമൻ IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ്കമ്മീഷണർ ബിജു ഭാസ്ക്കറിന്റെ നിർദ്ദേശപ്രകാരം സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് യുവാക്കൾക്കും മറ്റും വിൽപ്പന നടത്തുവാനായി സൂക്ഷിച്ചിരുന്ന MDMA യുമായി എറണാകുളം, കണ്ണമാലി, ചെറിയകടവ്, പുത്തൻത്തറ വീട്ടിൽ തോമസ് മകൻ 28 വയസുളള തോബിയാസ് ഫ്രാൻസിസ് എന്നയാളെ പിടികൂടിയത്.

യുവാക്കളുടെയും, വിദ്യാർത്ഥികളുടെയും ഭാവി തകർക്കുന്ന ഇത്തരം മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാൽ 9995966666 എന്ന നമ്പറിൽ വാട്സ് ആപ്പ് ഫോർമാറ്റിലുള്ള ‘യോദ്ധാവ്’ ആപ്പിലേക്ക് വീഡിയോ ആയോ, ഓഡിയോ ആയോ വിവരങ്ങൾ അയക്കാവുന്നതാണ്.

കൂടാതെ 9497980430 എന്ന ഡാൻസാഫ് നമ്പറിലും, വിവരങ്ങൾ അറിയിക്കാവുന്നതാണ്. വിവരങ്ങൾ അറിയിക്കുന്നവരുടെ പേരു വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*