മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത രണ്ടു പേരെ അറസ്റ്റ് ചെയ്തു

മാധ്യമ പ്രവർത്തകനു നേരെ കയ്യേറ്റം. രണ്ടു പേരെ അറസ്റ്റ് ചെയ്തു

മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ചാവക്കാട് തിരുവത്ര സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.തിരുവത്ര ഈച്ചരൻ വീട്ടിൽ ലെനിൻ (25), തിരുവത്ര പണിക്കൻ വീട്ടിൽ ശരത് (21)എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ സി.ഐ സി.പ്രേമാനന്ദ കൃഷ്ണൻ അറസ്റ്റ് ചെയ്തത്.

ഇവർക്കൊപ്പമുണ്ടായിരുന്ന ശരതിന്റെ സഹോദരൻ രാഹുൽ (24) വിദേശത്തേക്ക് കടന്നു.
വ്യാഴാഴ്ച്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.
ന്യൂസ് 18 ഗുരുവായൂർ മേഖല റിപ്പോർട്ടറും കെ ആർ എം യു സംസ്ഥാന സമിതി അംഗവുമായ രാജു ഗുരുവായൂർ ഭാര്യയുമായി പോകുന്നതിനിടെ കിഴക്കേ നടയിൽ വച്ചാണ് കയ്യേറ്റം.

കിഴക്കേ നടയിലെ ഫാൻസി കടയിൽ ബൈക്കിൽ സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു ഇവർ.
ബൈക്ക് പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് കാർ പാർക്ക് ചെയ്യണമെന്നും ബൈക്ക് മാറ്റണമെന്നും ആവശ്യപെട്ടാണ് പ്രതികൾ ഭീഷണി മുഴക്കിയതും തുടർന്നു കയ്യേറ്റം ചെയ്തതും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*