ചാലിയാര്‍പുഴ മണ്ണിട്ട് നികത്താന്‍ ശ്രമം; വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ അപായപ്പെടുത്താന്‍ ശ്രമം
ചാലിയാര്‍പുഴ മണ്ണിട്ട് നികത്താന്‍ ശ്രമം; വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ അപായപ്പെടുത്താന്‍ ശ്രമം
ചാലിയാര്‍ പുഴ അവധി ദിവസത്തിന്റെ മറവില്‍ മണ്ണിട്ട് നികത്താന്‍ ശ്രമിക്കുന്നത് വാര്‍ത്തയാക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെ അപായപ്പെടുത്താന്‍ ശ്രമം.
മലപ്പുറം വാഴക്കാട്ട് വെച്ച് ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ ഉമറലി ഷിഹാബിനെ വാഹനം ഇടിപ്പിക്കാനും കയ്യേറ്റം ചെയ്യാനുമാണ് ശ്രമം നടന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. കേരള റിപ്പോർട്ടേഴ്സ് മീഡിയാ യൂണിയൻ സംസ്ഥാന സെക്രട്ടറി വി സൈദ് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
വാഴക്കാട് മുണ്ടുമുഴിയിൽ മുക്കോരക്കൽ ഭാഗത്ത് ചാലിയാറിന്റെ ഒരു ഭാഗം മണ്ണിട്ട് നികത്തുന്നത് വാര്‍ത്തയാക്കാന്‍ ശ്രമിക്കുമ്പോഴാണ് ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ ഉമറലി ഷിഹാബിനെ ആക്രമിക്കാൻ ശ്രമിച്ചത്.. മുണ്ടുമുഴി മുക്കോരക്കല്‍ ഭാഗത്ത് ചാലിയാര്‍ പുഴയിലാണ് കെ എല്‍-10 എ ഡി 6321 നിസാൻ ടിപ്പർ ലോറി ഉപയോഗിച്ച് മണ്ണ് തട്ടി നികത്താന്‍ ആരംഭിച്ചത്.
പുഴക്കരികിലൂടെയുള്ള റോഡില്‍ നിന്നാണ് പുഴയിലേക്ക് മണ്ണ് തട്ടുന്നത്. ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെ അപായപ്പെടുത്താനാണ് പിന്നീട് ശ്രമം നടന്നത്. വാഹനം റോഡിന് വിലങ്ങിട്ടു. പുഴ കയ്യേറാന്‍ ഉപയോഗിച്ച് ലോറി ഉപയോഗിച്ച് ഇടിച്ച് പരുക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.
തക്കസമയത്ത് നാട്ടുകാര്‍ ഇടപെട്ടത് കാരണം മാധ്യമപ്രവര്‍ത്തകന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി മുണ്ടുമുഴി തോട്ടഞ്ചേരി ഷംസീറിനെ പിടികൂടി. വാഹനവും കസ്റ്റഡിയില്‍ എടുത്തു.
അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ എടവണ്ണപ്പാറ പ്രസ് ഫോറം പ്രതിഷേധിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന അക്രമസംഭവങ്ങളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെ ആര്‍ എം യു സംസ്ഥാന സെക്രട്ടറി വി.സെയ്ദ്ദ് ആവശ്യപ്പെട്ടു. മാധ്യമ പ്രവര്ത്തകന് നേരെയുള്ള ആക്രമത്തില്‍ കെ ആര്‍ എം യു എറണാകുളം ജില്ലാ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.
Leave a Reply