ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ വി​ട്ട​യ​ച്ചു

മം​ഗ​ലാ​പു​രം : മംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്ത കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയില്‍ വച്ച ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചത്. കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വെച്ച്‌ ഏഴ് പേരടങ്ങുന്ന മാധ്യമസംഘത്തെ കേരള പോലീസിന് കൈമാറി. ക്യാമറയും മൊബൈല്‍ ഫോണും അടക്കം പിടിച്ചെടുത്ത ഉപകരണങ്ങള്‍ വിട്ട് കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ത​ങ്ങ​ള്‍​ക്ക് കു​ടി​ക്കാ​ന്‍ വെ​ള്ളം പോ​ലും ന​ല്‍​കാ​തെ വ​ള​രെ മോ​ശ​മാ​യാ​ണ് ക​ര്‍​ണാ​ട​ക പോ​ലീ​സ് പെ​രു​മാ​റി​യ​തെ​ന്ന് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ വാ​ഹ​ന​ത്തി​ലി​രു​ന്നോ പ​ര​സ്പ​രം സം​സാ​രി​ക്കാ​ന്‍ പോ​ലും അ​നു​വ​ദി​ച്ചി​ല്ലെ​ന്നും കൊ​ടും ക്രി​മി​ന​ലു​ക​ളോ​ട് പെ​രു​മാ​റു​ന്ന രീ​തി​യാ​ണ് പോ​ലീ​സ് പു​റ​ത്തെ​ടു​ത്ത​തെ​ന്നും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ച്ചു.

ഇന്ന് രാവിലെയാണ് മംഗലാപുരം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​ല്‍​നി​ന്നു ത​ട​യു​ക​യും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യും ചെ​യ്ത​ത്. മംഗലാപുരത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ ര​ണ്ടു പേ​രെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്.

മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുക്യമന്ത്രി വിഎസ് യെദ്യൂരപ്പയ്ക്ക് കത്തയച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply