ഓട്ടിസം ബാധിച്ച പത്ത് വയസുകാരന്‍ പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

ഓട്ടിസം ബാധിച്ച പത്ത് വയസുകാരന്‍ പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

ശ്രീകാര്യത്ത് ഓട്ടിസം ബാധിച്ച കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. പൊലീസിന് കൈമാറിയ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേസിലെ പ്രതിയായ അധ്യാപകന്‍ സന്തോഷ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ശക്തമാക്കി.

അതേസമയം, അധ്യാപകന്റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തില്‍ നീതി തേടി കുട്ടിയുടെ അമ്മ മനുഷ്യാവകാശ കമീഷന് പരാതി നല്‍കി. ഉന്നതബന്ധം ഉപയോഗിച്ച് പ്രതി ഒളിവില്‍ കഴിയുകയാണ്. സ്‌കൂള്‍ അധികൃതര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നു. അധ്യാപകന്‍ ഇപ്പോഴും ജോലിയില്‍ തുടരുകയാണെന്നും വിദ്യാര്‍ഥിയുടെ അമ്മ ആരോപിച്ചു.

ജൂലൈ 27നാണ് ശ്രീകാര്യം പൊലീസ് പീഡന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഓട്ടിസവുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു കുട്ടി. രോഗത്തില്‍ നിന്ന് 90 ശതമാനത്തോളം മുക്തമായിരുന്നു. ഇതിനിടെയാണ് അധ്യാപകന്റെ ശാരീരിക പീഡനത്തിന് ഇരയായത്.

കണക്ക് പുസ്തകം കീറിയെറിഞ്ഞ വിദ്യാര്‍ഥി, ക്ലാസിന് പുറത്തേക്ക് ഇറങ്ങി ഓടുകയും ചെയ്തു. ഇതേതുടര്‍ന്ന് എന്തിനാണ്പുസ്തകം കീറിയതെന്ന് അറിയാനായി വിദ്യാര്‍ഥിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കി. ഇതോടെ അധ്യാപകന്‍ പീഡിപ്പിച്ച വിവരം മാതാവിനോടും കൗണ്‍സിലിങ് നടത്തിയ അധ്യാപകനോടും പറയുകയായിരുന്നു.

പ്രതിയായ അധ്യാപകന്‍ സന്തോഷ് കുമാര്‍ ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. വിദ്യാര്‍ഥി പീഡനത്തിന് ഇരയായെന്ന് ചൈല്‍ഡ് ലൈനും സ്ഥിരീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment