ഡെന്റ് സർജറി വിദ്യാർത്ഥികൾക്കുള്ള പ്രോംപ്റ്റ് -2021 മെഡ് ടുഡേ പ്രദർശിപ്പിക്കുന്നു

ഓൺലൈൻ ഇവന്റിൽ 50 ഇന്ത്യൻ ഫാക്കൽറ്റികൾ 50 ഓറൽ, മാക്സിലോഫേസിയൽ സർജറി പ്രഭാഷണങ്ങൾ പ്രദർശിപ്പിക്കും

കൊച്ചി : ആരോഗ്യപ്രവർത്തകർക്കുള്ള, one-stop knowledge destination, മെഡ്‌ടുഡെ പുഷ്പഗിരി കോളേജ് ഓഫ് ഡെന്റൽ സയൻസസും AOMSI- കേരള ബ്രാഞ്ചും ചേർന്ന് സംഘടിപ്പിക്കുന്ന ഓൺലൈൻ ഇവൻ്റ് PROMPT-2021നു ജനുവരി 23 മുതൽ ജനുവരി 28 വരെ പുഷ്പഗിരി കോളേജ് ഓഫ് ഡെന്റൽ സയൻസ് ആതിഥേയത്വം വഹിക്കും.

രാജ്യമെമ്പാടുമുള്ള 50 പ്രമുഖരായ ഫാക്കൽറ്റി കളെ അണിനിരത്തി 5 ദിവസത്തെ കാലയളവിൽ 50 പ്രഭാഷണങ്ങൾ അവതരിപ്പിക്കപെടും.
ഡി സി ഐ സിലബസ് വിഷയങ്ങൾ ഉൾക്കൊ ള്ളിച്ച് തയ്യാറാക്കുന്ന ഈ പരിപാടിയിൽ ജി.എസ്.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാനിയോ ഫേഷ്യൽ സർജറിയുടെ സ്ഥാപകനായ ഡോ.ശ്രീനിവാസ ഗോസല റെഡ്ഡി, അമൃത വിശ്വ വിദ്യാപീഠം സ്കൂൾ ഓഫ് ഡെന്റിസ്ട്രി ഒ എം എഫ് എസ് വകുപ്പു മേധാവി ഡോ. രവി വീരരാഘവൻ, എജെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിലെ (പ്രൊഫ)എച്ച്.ഒ.ഡി ഡോ. മഞ്ജുനാഥ് റായ് തുടങ്ങിയ പ്രമുഖരായ ഫാക്കൽറ്റികൾ പങ്കെടുക്കും.

ഓറൽ മാക്‌സിലോഫേഷ്യൽ സർജറി (ഒ‌എം‌എഫ്‌എസ്) വിഷയങ്ങളായ ക്ലെഫ്റ്റ് ലിപ് സർജറികൾ, ഓഡോന്റോജെനിക് അണുബാ ധകൾ എന്നിവ തുടങ്ങി എം‌ഡി‌എസിന് ശേഷമുള്ള കരിയർ ഓപ്ഷനുകൾ,പരീക്ഷാ തയ്യാറെടുപ്പുകൾ മുതലായ വിഷയങ്ങൾ വരെ ചർച്ച ചെയ്യും.

ഡെന്റൽ ഹെൽത്ത് കെയർ പ്രൊഫഷണലുക ൾക്ക് ഓറൽ, മാക്‌സിലോഫേസിയൽ സർജറി മേഖലയിലേക്ക് കടക്കാനും കരിയർ ഓപ്ഷൻ പിന്തുടരുന്നതിനെക്കുറിച്ചുള്ള എല്ലാ ആശങ്ക കളും പരിഹരിക്കാനും പ്രോംപ്റ്റ് -2021 സഹായകരമാകുമെന്ന് മെഡ്‌പൈപ്പർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകൻ നിതിൻ ചന്ദ്രൻ പറഞ്ഞു.

“ഇവന്റ് ഒ‌എം‌എഫ്‌എസ് വിദ്യാർത്ഥികൾക്കു പഠനവിഷയങ്ങളിൽ സഹായകരമാവുന്നതി നോടൊപ്പം തന്നെ അവരെ പരീക്ഷ തയ്യാറെടുപ്പു കളെക്കുറിച്ചും മാനേജുമെന്റിനെക്കുറിച്ചും ബോധവാൻമാരാക്കുകയും ചെയ്യും.” ഇവൻ്റിൻ്റെ ഭാഗമായി 5 പാനൽ ചർച്ചകളും ക്വിസ് മത്സരവും കൂടാതെ വിദ്യാർത്ഥികൾക്ക് അവരുടെ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പി ക്കാനുള്ള അവസരവും ലഭിക്കും.

പങ്കെടുക്കുന്നവർക്കും വിജയികൾക്കും അവരുടെ യോഗ്യതയുടെ തെളിവായി ക്യാഷ് പ്രൈസും ഇ-സർട്ടിഫിക്കറ്റുകളും ലഭിക്കും. ഒ‌എം‌എഫ്‌എസ് വിദ്യാർത്ഥികൾക്കും ഡെലിഗേറ്റ്സിനും ഒരു രജിസ്ട്രേഷൻ ഫീസോടെ ഇതിൽ പങ്കെടുക്കാം. ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് 700രൂപയും ഡെലിഗേറ്റ്സിനു 900 രൂപയും ആണ് രജിസ്ട്രേഷൻ ഫീസ്. ഇതോടൊപ്പം ആവശ്യമെങ്കിൽ 800 രൂപ അധിക ഫീസായി അടച്ചാൽ അച്ചടിച്ച നോട്സും അയച്ചു തരുന്നതായിരിക്കും. രജിസ്ട്രേഷൻ വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.(events.medpiper.com)

മെഡ്‌പൈപ്പർ ടെക്നോളജീസ് പുതുതായി സമാരംഭിച്ച ഓൺ‌ലൈൻ സി‌എം‌ഇ പ്ലാറ്റ്‌ ഫോമായ മെഡ്‌ടുഡെ, മെഡിക്കൽ പ്രാക്ടീഷണർ മാരെ അവരുടെ പ്രൊഫഷണൽ കഴിവുകൾ വർദ്ധിപ്പിക്കാനും സ്മാർട്ട്‌ഫോണുകൾ വഴി അവരുടെ വീടുകളിലിരുന്നു തന്നെ മെഡിക്കൽ വിദ്യാഭ്യാസം അപ്‌ഡേറ്റ് ചെയ്യാനും സഹായിക്കുന്നു.

ഏറ്റവും പുതിയ മെഡിക്കൽ വാർത്ത കളും,പോയിന്റ്-ഓഫ്-കെയർ മെഡിസിൻ സിനെ കുറിച്ചുള്ള വിവരങ്ങളും കൊറോണ വൈറസിനെക്കുറിച്ചും വാക്സിനേഷനെ കുറിച്ചുമുള്ള വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*