തന്റെ പ്രിയ കൂട്ടുകാരികളുടെ ചിത്രം പുറത്ത് വിട്ട് നമിത; മുഖം മറച്ച് നില്‍ക്കുന്നത് മീനാക്ഷിയാണോ എന്ന് ആരാധകര്‍?

തന്റെ പ്രിയ കൂട്ടുകാരികളുടെ ചിത്രം പുറത്ത് വിട്ട് നമിത; മുഖം മറച്ച് നില്‍ക്കുന്നത് മീനാക്ഷിയാണോ എന്ന് ആരാധകര്‍?



താരപുത്രിമാരെ പിന്തുടരുന്നത് പാപ്പരാസികളുടെ ഒരു ഹരമാണ്. അതുകൊണ്ട് തന്നെ അവര്‍ ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ മടിച്ചിരിക്കുന്നതും ആരാധകരെ വല്ലാതെ നിരാശരാക്കാറുണ്ട്.

എന്നാല്‍ തന്റെ ഉറ്റ ചങ്ങാതികളെ പരിചയപ്പെടുത്തി നടി നമിത പ്രമോദ് പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. സംവിധായകന്‍ നാദിര്‍ഷയുടെ മകള്‍ ആയിഷയാണ് നമിതയുടെ കൂടെ ഫോട്ടോയില്‍ കാണുന്ന ഒരാള്‍.

എന്നാല്‍ ഫോട്ടോ എടുക്കുന്ന മൂന്നാമത്തെ ആള്‍ മുഖം മറച്ചിരിക്കുകയാണ്.. ഈ പെണ്‍കുട്ടി ആരെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയാണ് ആ മൂന്നാമന്‍ എന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

‘നിഴലുകള്‍’… ‘ബെസ്റ്റ് ഫ്രണ്ട്സ് ഫോര്‍ എവര്‍’ എന്ന അടിക്കുറിപ്പോടെയാണ് നമിത ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ആയിഷയ്ക്കൊപ്പമുള്ള മീനാക്ഷിയുടെ ഡബ്സ്മാഷ് വീഡിയോകളും സുഹൃത്തിന്റെ വീട്ടില്‍ ദീപാവലി ആഘോഷിക്കുന്നതിന്റെ വീഡിയോയുമെല്ലാം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply