പഴക്കം തിരിച്ചറിയാതിരിക്കാൻ മീനിന് കൃത്രിമകണ്ണ് വച്ച് കച്ചവടം; കച്ചോടം പൂട്ടിച്ച് ഉപഭോക്താവ്
പഴക്കം തിരിച്ചറിയാതിരിക്കാൻ മീനിന് കൃത്രിമകണ്ണ് വച്ച് കച്ചവടം; കച്ചോടം പൂട്ടിച്ച് ഉപഭോക്താവ്
കുവൈറ്റ് : മീൻ കേടാവാതിരിക്കാൻ മനുഷ്യർക്ക് ഹാനീകരമായ പല രാസവസ്തുക്കളും കലർത്തി വിൽക്കുന്നു എന്ന വാർത്ത കേരളത്തെ ഞെട്ടിച്ചിരുന്നു. നീലനിറത്തിൽ തിളങ്ങുന്നമീനും, സ്വർണം വെളുപ്പിച്ച മീനുമൊക്കെ നമ്മള് കണ്ടിട്ടുണ്ട്. എന്നാൽ പഴക്കം തിരിച്ചറിയാതിരിക്കാൻ മീനിന് വെപ്പുകണ്ണ് വച്ച് കച്ചവടം നടത്തിയത് ഇങ് കേരളത്തിലല്ല. അതങ്ങ് കുവൈറ്റിലാണ്.
തട്ടിപ്പിന്റെ പുതിയ രീതികൾ
കുവൈറ്റിലെ ഒരു മൽസ്യ മാർകെറ്റിൽ നിന്നും വാങ്ങിയ മീൻ കഴുകിയപ്പോഴതാ വെപ്പുകണ്ണ് ഇളകി ചീഞ്ഞളിഞ്ഞ യഥാർത്ഥ കണ്ണ് പുറത്ത് വരുന്നു. പിന്നോട്ടും വൈകിയില്ല. യുവാവ് ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു . നിമിഷങ്ങൾക്കകം ഫോട്ടോ വൈറലായപ്പോൾ കുവൈറ്റ് ഉപഭോക്ത്രവകുപ്പ് ഇടപ്പെട്ട് കട പൂട്ടിച്ചു.
മീനിന്റെ കണ്ണ് നോക്കിയാണ് സാധാരണക്കാരൊക്കെ അതിന്റെ പഴക്കം തീരുമാനിക്കുന്നത്. എന്നാൽ പഴക്കം അറിയാതിരിക്കാൻ വെപ്പുകണ്ണ് ഫിറ്റ് ചെയ്ത മീനുകളും മാർക്കറ്റിലെത്തിയതോടെ ആകെ ഞെട്ടിയിരിക്കുകയാണ് ലോകം.
Leave a Reply