മീര ജാസ്മിന്റെ മേക്ക് ഓവറിന് പിന്നിലെ സത്യമെന്ത്:സംശയത്തോടെ ആരാധകർ

മീര ജാസ്മിന്റെ മേക്ക് ഓവറിന് പിന്നിലെ സത്യമെന്ത്:സംശയത്തോടെ ആരാധകർ

മലയാള സിനിമ പ്രേക്ഷകർക്ക് ഒരു കാലത്ത് പ്രിയങ്കരിയായി മാറിയിരുന്ന നടിമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപെടുന്ന തരത്തിലുള്ള സിനിമകൾ അവതരിപ്പിച്ച് ആരാധകരുടെ മനസ്സിൽ കയറി കൂടിയ താരം കൂടിയായിരുന്നു.

ലോഹിതദാസിന്റെ സിനിമയിലുടെയായിരുന്നു മീരയുടെ അഭിനയത്തിലേക്കുള്ള അരങ്ങേറ്റം. എന്നാൽ മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ സജീവമായിരുന്നു.

പിന്നീട് സിനിമ ജീവിതത്തിൽ ഉണ്ടായ മാറ്റം വലുതാണ്. എന്നാൽ അധിക കാലം സിനിമയിൽ തിളങ്ങാൻ കഴിയാത്ത താരത്തിനെ ചുറ്റി പിണഞ്ഞത വിവാദങ്ങൾ ആയിരുന്നു. പിന്നീട് വിവാഹ ജീവിതം നയിക്കുകയും പാടെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയുമായിരുന്നു. എന്നാൽ മീരയുടെ സിനിമകൾ പ്രേക്ഷകർക്ക് ഇന്നും മറക്കാനാവാത്ത അനുഭൂതിയാണ് നൽകിയിരുന്നത.

അഭിനയം മാത്രം കാഴ്ച വെക്കാതെ റിയലിസ്റ്റിക് അനുഭവം അവതരിപ്പിച്ചതിന് പാഠം ഒരു വിലാപം എന്ന ചിത്രത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുകയുണ്ടായി. പിന്നീട് അഭിനയ ജീവിതം അവസാനിപ്പിചെന്ന് കരുതിയിരുന്ന വേളയിൽ ആയിരുന്നു മീരയുടെ രണ്ടാം വരവ് ഉണ്ടായിരു ന്നത. പക്ഷെ ആരാധകരുടെ പ്രതീക്ഷക്ക് അപ്പുറം താരത്തിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ ഇപ്പോൾ ഇതാ തിരക്കഥ കൃത്തും സംവിധായകനുമായ അരുൺ ഗോപിയും മീര ജാസ്മിനും ഒപ്പമുള്ള പുതിയ ചിത്രം വൈറൽ ആയി കൊണ്ടിരിക്കുന്നു. ആകാംഷയോടെയാണ് ആരാധകർ ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത. സംവിധായകനൊപ്പമുള്ള മീരയുടെ ചിത്രങ്ങൾ കണ്ടു താരത്തിന്റെ സിനിമയിലേക്കുള്ള സൂചനയാന്നോ ഇതെന്നാണ് ആരാധകരുടെ സംശയം.

ദുബായിൽ വെച്ച് കണ്ടുമുട്ടിയത്തിന്റെ സന്തോഷത്തിൽ ഇരുവരും ചിത്രങ്ങൾ എടുക്കുകയും, ജീവിതത്തിലെ നല്ല കാര്യം പ്രിയപ്പെട്ട സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുമ്പോഴാണെന്ന് പറഞ്ഞുകൊണ്ട് അരുൺ ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു.

എന്നാൽ, കഴിഞ്ഞ വർഷം ഒരു ജ്വല്ലറിയിൽ സഹോദരിക്കൊപ്പം മീരയുടെ ചിത്രം കണ്ട് ആരാധകർ ഞെട്ടിയിരുന്നു. തടിച്ചു വണ്ണം വെച്ച താരത്തിന്റെ ആ ചിത്രം കണ്ട് ഇത് മീര ജാസ്മിൻ തന്നെയാണോ എന്ന് ആരാധകർ ചോദിച്ചിരുന്നു.

എന്നാൽ ഇത്തരത്തിൽ ആരാധകരെ ഞെട്ടിച്ചു അടിപൊളി മേക്കോവറു മായി താരം എത്തിയിട്ട് ഉണ്ടെങ്കിൽ അത് സിനിമയിലേക്കുള്ള തിരിച്ചു വരവ് തന്നെയായിരിക്കുമെന്ന് ഉറപ്പിച്ചു പറയുകയാണ് ആരാധകർ. മീരയുടെ സിനിമയിലേക്കുള്ള വരവിനു കാത്തിരി ക്കുകയാണ് മലയാള പ്രേക്ഷകർ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply