ഇന്ത്യയുടെ ഓറഞ്ച് ജേഴ്‌സി; ടീമിന്റെ വിജയ തുടര്‍ച്ച ഇല്ലാതാക്കിയെന്ന് മെഹബൂബ മുഫ്തി

ഇന്ത്യയുടെ ഓറഞ്ച് ജേഴ്‌സി; ടീമിന്റെ വിജയ തുടര്‍ച്ച ഇല്ലാതാക്കിയെന്ന് മെഹബൂബ മുഫ്തി

ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ആവേശ പോരാട്ടത്തില്‍ ഇന്ത്യ 31 റണ്‍സിന് തോറ്റതിന് പിന്നാലെ ടീമിന്റെ ജേഴ്‌സിയെ പഴിചാരി ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ജേഴ്‌സിയുടെ നിറം മാറ്റാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയ തുടര്‍ച്ച ഇല്ലാതാക്കിയെന്ന് മെഹബൂബ ട്വിറ്ററിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

‘എന്നെ അന്ധവിശ്വാസിയെന്ന് വിളിച്ചോളൂ, പക്ഷെ ഇന്ത്യയുടെ വിജയതൃഷ്ണ പുതിയ ജേഴ്‌സി ഇല്ലാതാക്കി’-മെഹബൂബ കുറിച്ചു. ഇന്ത്യന്‍ ടീമിന്റെ പുതിയ ഓറഞ്ച് ജേഴ്‌സിക്കെതിരെ പലതരത്തിലുള്ള വിവാദങ്ങളും ഉയര്‍ന്ന് വന്നിരുന്നു. ഇംഗ്ലണ്ടിന്റെത് നീല ജേഴ്‌സി ആയതിനാലാണ് ഇന്ത്യയ്ക്ക് ഐസിസി പ്രകാരം രണ്ടാം ജേഴ്‌സിയില്‍ കളിക്കേണ്ടി വന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment