കൊട്ടാരക്കരയില്‍ കൈത്തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടു യുവാക്കള്‍ അറസ്റ്റില്‍

കൊട്ടാരക്കരയില്‍ കൈത്തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടു യുവാക്കള്‍ അറസ്റ്റില്‍

കൊട്ടാരക്കരയില്‍ കൈത്തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടു യുവാക്കളെ പോലീസ് പിടികൂടി. നെടുമങ്ങാട് ഷീബാ മന്‍സിലില്‍ നിഷാദ് (35), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് ശാസ്താമുകള്‍ ചരുവിള വീട്ടില്‍ ഷിബു (36)എന്നിവരാണ് പിടിയിലായത്.

ഹോട്ടലിലും കൊട്ടാരക്കര ചന്തമുക്കിലുമാണ് ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒന്‍പതുമണിയോടെ ചന്തമുക്കിലുള്ള ഹോട്ടലിലെത്തിയ പ്രതികള്‍ ഇവിടുത്തെ ജീവനക്കാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് കൈത്തോക്കു കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ചന്തമുക്കിലും കൊട്ടാരക്കര ചന്തക്കുള്ളിലും പ്രതികള്‍ തോക്കു കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

സംഭവമറിഞ്ഞ പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇവര്‍ ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഇവരെ കീഴടക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ റിമാന്‍ഡ് ചെയ്തു.

എന്നാല്‍ പ്രതികളുടെ കൈയിലിരുന്ന തോക്ക് മാരകശേഷിയുള്ളതല്ലെന്നും ഇവര്‍ മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഇവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply