Me too is Fashion l Mohanlal l വേണമെങ്കില്‍ പുരുഷന്‍ന്മാര്‍ക്കും മീടൂ ആകാം…മീ ടൂവിനെ ഒരു ഫാഷനാണ്; മോഹന്‍ലാല്‍

വേണമെങ്കില്‍ പുരുഷന്‍ന്മാര്‍ക്കും മീടൂ ആകാം…മീ ടൂവിനെ ഒരു ഫാഷനാണ്; മോഹന്‍ലാല്‍

Me too is Fashion l Mohanlalദുബായ്: ഇതൊരു മൂവ്മെൻ്റല്ലെന്നും ഇപ്പോഴത്തെ ഫാഷനാണ് മീ ടുവെന്നും പുരുഷൻമാർക്കും മീ ടു ആകാമെന്ന് മോഹൻലാൽ. മലയാള സിനിമയിൽ നിരവധി മീ ടു വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മീടൂ മൂവ്‌മെന്റിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്.

Also Read >> ‘നടി അഞ്ജു മരിച്ചു’…മാനസികമായി തളര്‍ത്തി; പ്രതിഷേധവുമായി നടിയും കുടുംബവും

പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനായി സിസംബര്‍ ഏഴിന് അബുദാബിയില്‍ നടക്കാനിരിക്കുന്ന ‘ഒന്നാണ് നമ്മള്‍’ ഷോയെക്കുറിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തനിക്കിതിനെപ്പറ്റി കൂടുതലൊന്നും അറിയില്ലെന്നും അറിയാത്ത കാര്യത്തെപ്പറ്റി പറയുന്നത് ശരിയല്ലെന്നും മോഹൻലാൽ പറഞ്ഞു. ചിരിച്ചുകൊണ്ടാണ് മോഹൻലാൽ സംസാരിച്ചത്.

താരങ്ങളുടെ ഷോയിൽ ഡബ്ള്യൂ സി സി യിലുള്ളവരരെ കളിയാക്കി ഷോ നടത്തിയതിനെപ്പറ്റി ചോദിച്ചപ്പോൾ മോശമായി സംഘടന ഒന്നും ചെയ്യില്ലെന്നും ആങ്ങനെ അവർ വിചാരിക്കുന്നതാണെന്നും മോഹൻലാൽ പറഞ്ഞു. പുതുതായി എന്തു നല്ല കാര്യം ചെയ്യാനും സംഘടന തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

മറ്റു നടന്‍മാര്‍ക്കെതിരെയുള്ള മീടൂ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശരിയായ മറുപടി തരാതെ ഒഴിഞ്ഞു മാറുകയായിരുന്നു നടനും താരസംഘടനയായ അമ്മയുടെ പ്രസിഡന്റുമായ മോഹന്‍ലാല്‍.മോഹന്‍ലാലിന്റെ ഈ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.വളരെ നിരുത്തരവാദിത്തപരമായാണ് മോഹന്‍ലാല്‍ സംസാരിച്ചതെന്നാണ് വിമര്‍ശനം.

പഞ്ചഭൂതങ്ങള്‍ എന്ന തീം അടിസ്ഥാനപ്പെടുത്തിയായിരിക്കും അബുദാബിയില്‍ അടുത്ത മാസം അവതരിപ്പിക്കുന്ന പരിപാടിയെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.വലിയൊരു പരിപാടിയായിരിക്കുമിത്. അഞ്ച് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ഷോ അഞ്ച് ഭാഗങ്ങളായിട്ടായിരിക്കും നടക്കുക.പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കിയിള്ള തീമിൽ നടക്കുന്ന പരിപാടി അടുത്ത മാസമാണ് നടക്കുന്നത്.അഞ്ച് ഭാഗങ്ങളായുള്ള പരിപാടി അഞ്ചു മണിക്കൂറിലായീരിക്കും നടക്കുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*