രണ്‍വീറിന് പകരം താനാണ് ‘പത്മാവദി’ല്‍ അഭിനയിച്ചത്; താരം വെളിപ്പെടുത്തുന്നു

രണ്‍വീറിന് പകരം താനാണ് ‘പത്മാവദി’ല്‍ അഭിനയിച്ചത്; താരം വെളിപ്പെടുത്തുന്നു

ബോളിവുഡില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച ചിത്രമായിരുന്നു സ്ഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവദ്. ദീപിക-രണ്‍ബീര്‍ താര ജോഡികളായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. വിവാദങ്ങള്‍ നിറഞ്ഞ സാഹചര്യത്തിലും ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പത്മാവദില്‍ പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ചത് രണ്‍വീര്‍ സിങ്ങായിരുന്നു. അലാവുദ്ദീന്‍ ഖില്‍ജി എന്ന കഥാപാത്രം താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ചിരുന്നു. അതുവരെ നായികനായി തിളങ്ങി നിന്നിരുന്ന രണ്‍വീര്‍ സിങ്ങിന്റെ മറ്റൊരു മുഖമായിരുന്നു പത്മാവദില്‍ കണ്ടത്.

ഇതുവരെ കണ്ട രണ്‍വീര്‍ അല്ലായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴിത പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ മീസന്‍ രംഗത്ത് വന്നിരിക്കുകയാണ്. പത്മാവദിലെ ചില രംഗങ്ങളില്‍ രണ്‍വീറിനു പകരം എത്തിയത് താന്‍ ആയിരുന്നു എന്നാണ് മീസാന്റെ വെളിപ്പെടുത്തല്‍. നടന്‍ ജാവേദ് ജാഫെറിയുടെ മകനാണ് മീസാന്‍.

പത്മാവദില്‍ സഞ്ജയ് ലില ബന്‍സാലിയുടെ അസിസ്റ്റന്റ് ആയിരുന്നു മീസാന്‍. ചിത്രം ചെയ്യുമ്പോള്‍ രണ്‍വീറിന് ചില കമിറ്റ്‌മെന്റുകള്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ചിത്രത്തിന്റെ ചില സീനുകളുടെ ചിത്രീകരണം പ്രതിസന്ധിയിലാവുകയായിരുന്നു. എന്നാല്‍ ആ രംഗങ്ങള്‍ തങ്ങള്‍ ഷൂട്ട് ചെയ്യും എന്നായിരുന്നു സഞ്ജയ് ലീല ബന്‍സാലി പറഞ്ഞത്.

രണ്ട് രംഗങ്ങളിലാണ് രണ്‍വീറായി താന്‍ ആ ചിത്രത്തില്‍ അഭിനയിച്ചതെന്നും മീസാന്‍ പറഞ്ഞു. ബന്‍സാലിയയുടെ അടുത്ത ചിത്രമായ മലാലിലൂടെ ബോളിവുഡിലേയ്ക്ക് നായകനായി അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ് താരം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*