മികച്ച പ്രകടനം പുറത്തെടുത്തിട്ടും കാര്യമുണ്ടായില്ല; റഫറിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മെസി

മികച്ച പ്രകടനം പുറത്തെടുത്തിട്ടും കാര്യമുണ്ടായില്ല; റഫറിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മെസി

കോപ്പ അമേരിക്കയില്‍ വിവാദങ്ങളുടെ പുകച്ചിലാണ്. ബ്രസീലിന് റഫറി അനുകൂലമായി നില്‍ക്കുന്നുവെന്ന് ആരോപണവുമായി ലയണല്‍ മെസി രംഗത്തെത്തയിരിക്കുകയാണ്.

ലൂസേഴ്സ് ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ ശേഷമായിരുന്നു മെസിയുടെ പ്രതികരണം. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മെഡല്‍ വാങ്ങാനും മെസി എത്തിയില്ല. ഇവിടെ നടക്കുന്നത് അഴിമതിയാണ്.

റഫറിമാര്‍ ഞങ്ങളെ ഫൈനലിലെത്താന്‍ അനുവദിച്ചില്ല. ബ്രസീലിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും കാര്യമുണ്ടായില്ല. കാരണം ഈ കോപ്പ ബ്രസീലിനായി എഴുതിയിരിക്കുന്നതാണ്. ഫൈനലില്‍ പെറുവിന് മത്സരിക്കാം പക്ഷേ കാര്യമുണ്ടെന്ന് തോന്നുന്നില്ല. മെസി പറഞ്ഞു.

പതിനാല് വര്‍ഷത്തിന് ശേഷം ഒരിക്കല്‍ കൂടി ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്ത് പോയ ശേഷമുള്ള മെസിയുടെ പ്രതികരണമാണിത്. റഫറിമാര്‍ക്കെതിരായ ആരോപണണങ്ങള്‍ക്കുള്ള പ്രതികാരമാണ് ഈ ചുവപ്പ് കാര്‍ഡ്.



റഫറി മത്സരത്തില്‍ അമിതമായി ഇടപെട്ടു. മഞ്ഞക്കാര്‍ഡില്‍ ഒതുക്കാവുന്ന തെറ്റേയുണ്ടായിരുന്നുള്ളൂവെന്നും മെസി കൂട്ടിച്ചേര്‍ത്തു. മെസിയുടെ ആരോപണത്തിന് മറുപടിയുമായി സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനും രംഗത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply