അന്താരാഷ്ട്ര ഫുട്ബോൾ താരം മെസ്യൂട് ഓസിൽ ജർമനിക്കായി ഇനി ബൂട്ടണിയില്ല
അന്താരാഷ്ട്ര ഫുട്ബോൾ താരം മെസ്യൂട് ഓസിൽ ജർമനിക്കായി ഇനി ബൂട്ടണിയില്ല
മെസ്യൂട് ഓസിൽ വിരമിച്ചു.ജർമൻ അന്താരാഷ്ട്ര ഫുട്ബോൾ താരം മെസ്യൂട് ഓസിൽ ജർമനിക്കായി ഇനി ബൂട്ട് അണിയിലെന്നു അറിയിച്ചു. 2010 വേൾഡ് കപ്പ് മുതൽ ജർമൻ ടീമിന്റെ നട്ടെല്ലായിരുന്നു ഓസിൽ.തനിക്കെതിരായി വന്ന വംശീയ അധിക്ഷേപങ്ങളാണ് ഓസിലിന്റെ വിരമിക്കലിനു കാരണം.
വേൾഡ് കപ്പിന് തൊട്ടു മുൻപായി ഓസിലും ടീം അംഗം മിഖതാരിയാനും തുർക്കിഷ് പ്രെസിടെന്റിന്റെ കൂടെ ഫോട്ടോ എടുത്തത് വിവാദമായായിരുന്നു. വേൾഡ് കപ്പിലാകട്ടെ ഓസിലിനു ഫോം കണ്ടെത്താൻ ആയതുമില്ല. ജർമൻ ടീമിന്റെ പരാജയത്തിന് ഉത്തരവാദി ഓസീലാണ് എന്ന രീതിയിലുള്ള പെരുമാറ്റമാണ് ജർമൻ ആരാധകരുടെ ഭാഗത്തു നിന്നുണ്ടായത്.
ഇതേ തുടർന്നാണ് ഓസിലിന്റെ വിരമിക്കൽ. തുടക്കം മുതൽ തന്നെ ഓസിലിനു നേരിടേണ്ടി വന്ന വംശീയ വെറി ചെറുതായിരുന്നില്ല. ഫുട്ബോളിൽ ഇതാദ്യമായല്ല വംശീയതയുടെ വികൃത മുഖങ്ങൾ പുറത്തു വരുന്നത്. ബല്ലോട്ടെല്ലി, ബെൻസേമ തുടങ്ങിയ പ്രമുഖ കളിക്കാർക്കെല്ലാം വംശീയതയുടെ കയ്‌പ് രുചിക്കേണ്ടി വന്നിട്ടുണ്ട്.
എന്നാൽ ജർമൻ ടീമിന് ഇവിടെ നഷ്ടമാകുന്നത് ലോകത്തിലെ ഏറ്റവും മികച്ച പ്ലേ മേക്കർമാരിൽ ഒരാളെയാണ്. മിഡ്‌ഫീൽഡിൽ നിന്നുള്ള ഓസിലിന്റെ മാന്ത്രിക അസിസ്റ്റുകൾ ഫുട്ബോൾ പ്രേമികൾക്ക് മറക്കാനാവില്ല.
Leave a Reply