മനുഷ്യചർമം ദേവന് കാഴ്ചവെച്ച പോപോലോകൻ ജനത; മനസ്സ് മരവിച്ച് ഗവേഷകരും
മനുഷ്യചർമം ദേവന് കാഴ്ചവെച്ച പോപോലോകൻ ജനത; മനസ്സ് മരവിച്ച് ഗവേഷകരും
മെക്സികോ പ്രവിശ്യയിലെ പ്ലുബ്ലാ നഗരത്തിൽ മെക്സികോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററി നടത്തിയ ഗവേഷണത്തിലാണ് പോപോലോകൻ ജനതയെക്കുറിച്ചും മനസ് മരവിപ്പിക്കുന്ന ‘ത്ലാകാസിപെഹുലിസ്റ്റി’ എന്ന ദുരാചാരത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്.
കാർഷിക സമൃദ്ധിയുടെ ഗ്രീക്ക് ദേവതയായ പേസിഫോണിനെ പോലെ പോപോലോകൻ ജനത പ്രാചിന കാലത്ത് ആരാധിച്ചു പോന്നിരുന്ന ദേവനാണ് സൈപ്പ് ടോട്ടക്. ദേവനെ പ്രിതിപ്പെടുത്താനും കാർഷിക വിളയുടെ സമൃദ്ധിയ്ക്കുമായി പോപോലോകൻ ജനത ബലിയർപ്പിച്ചിരുന്നത് മനുഷ്യചർമം ആയിരുന്നു.
ഇത്തരത്തിൽ നടത്തുന്ന ആചാരമാണ് ‘ത്ലാകാസിപെഹുലിസ്റ്റി’. സൈപ്പ് ടോട്ടക് ദേവനായി പണികഴിപ്പിച്ച ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശം ആരും ഇതുവരെ കടന്ന് ചെന്നിട്ടില്ലാത്ത, മണ്ണ് തട്ടുകൾക്കിടയിൽ ഏകദേശം 12മീറ്റർ നീളവും 3.5മീറ്റർ ഉയരത്തിലുമായാണ് ഉള്ളത്.
ദേവന് സമർപ്പിച്ചതെന്ന് കരുതപെടുന്ന ഈ സ്ഥലത്ത് രണ്ട് ബലിപീഠവും മൂന്ന് കൽപ്രതിമകളുമാണ് കണ്ടെത്താൻ കഴിഞ്ഞത്. ചുവന്ന നിറത്തിലുള്ള ഗുഹയിൽ നിന്നും കണ്ടെടുത്തിട്ടുള്ള ഈ കൽപ്രതിമകളിൽ രണ്ടെണ്ണം മനുഷ്യന്റെ തലയോട്ടിയോട് സാദൃശ്യമുള്ളതും മറ്റൊന്ന് കൈകാലുകൾ ഇല്ലാത്ത ഉടൽ കൊത്തിയെടുത്തതും ആണ്.
ദുരാചാരത്തിന്റെ ഭാഗമായി ഇവിടെ വെച്ചായിരിക്കാം ദാരുണമായി മനുഷ്യനെ ബലിയർപ്പിച്ചിട്ടുള്ളതെന്ന നിഗമനത്തിലാണ് ഗവേഷകർ. പ്രാചിന ഭാഷയായ ‘നഹറ്റികി’ൽ നിന്നാണ് ‘ത്ലാകാസിപെഹുലിസ്റ്റി’ എന്ന വാക്ക് ഉണ്ടായിരിക്കുന്നത്.
ബലിപീഠങ്ങളിൽ ഒന്നിൽ ബലിയർപ്പിക്കാനുള്ള ഇരയുമായി ദ്വന്ദ്വയുദ്ധത്തിൽ ഏർപ്പെടുകയും അവിടെ വെച്ച് തന്നെ ഇരയെ വധിക്കുന്നു. പിന്നീട് രണ്ടാമത്തെ ബലിപീഠത്തിൽ കിടത്തി ശരിരത്തിൽ നിന്നും ചർമം മുഴുവനായും ഊരിഞ്ഞെടുക്കുകയും പുരോഹിതൻ അത് ധരിക്കുകയും ബലിപീഠത്തിനു മുന്നിലുള്ള ഭൂമിയുമായി ബന്ധിച്ചിട്ടുള്ള രണ്ട് കുഴികളിൽ അർപ്പിക്കുകയും ചെയ്യുന്നു.
40 ദിവസം നീണ്ടു നിൽക്കുന്ന ആചാരമാണ് ഇതെന്ന് ഗവേഷകർ പറയുന്നു. ദേവനെ ഒരു യോദ്ധാവിനെ പോലെ വർണ്ണശബളമായ വസ്ത്രങ്ങളും ആഭരണങ്ങളും ആയുധങ്ങൾകൊണ്ടും ഒരുക്കുന്നു. ദേവൻ എല്ലാ ഭാഗ്യദോഷങ്ങളെയും തകർത്തു കളയും എന്നാണ് വിശ്വാസം. പകരം പ്രിതിപെടുത്താൻ ബലിതർപ്പണം നടത്തിയാൽ മതി. കൊന്നുകഴിഞ്ഞാൽ പുരോഹിതൻ മനുഷ്യതോൽ തന്റെ ശരീരത്തിൽ ധരിക്കുന്നത്തോടെ ബലി അവസാനിക്കും.
Leave a Reply