ആരോ​ഗ്യവും രുചിയും തരും മൈക്രോഗ്രീന്‍

വിഷം അടിച്ച പഴം പച്ചക്കറികൾ കഴിച്ച് നാം മടുത്തിരിക്കുന്നു, വിഷവിമുക്തമായ ആഹാരരീതി ശീലമാക്കിയവർക്കായി അവതരിപ്പിക്കുന്ന പച്ചക്കറികളിലെ പുതിയ അംഗമാണ് മൈക്രോഗ്രീന്‍. പേര് സൂചിപ്പിക്കുന്നതുപോലെ പച്ചക്കറികളുടെ വളരെ ചെറിയ തൈകളാണിവ. വിത്തുമുളച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ വിളവെടുക്കുന്നവ, വിത്തിന്‍റെയും വേരിന്‍റെയും, ഇലക്കറിയുടെയും ഗുണം ചേർന്നത്. ഏത് ഇലക്കറിയെക്കാളും പത്തിരട്ടി പോഷകഗുണം ഈ കുഞ്ഞുചെടികള്‍ക്കുണ്ട്.

ഇത്തരത്തിൽ നമുക്ക് പ്രാദേശികമായി ലഭിക്കുന്ന ഏത് വിത്തും മൈക്രോഗ്രീന്‍ തയ്യാറാക്കാനായി ഉപയോഗിക്കാം. പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയാണ് സാധാരണയായി ഉപയോഗിക്കാറ് ട്രേ ഫാർമിംഗ് രീതിയിൽ വിളയിച്ചെടുക്കുന്ന പച്ചക്കറിയാണിത്. കുറച്ചു മണ്ണും ചകിരിച്ചോറും വെള്ളവും ക്ഷമയും മാത്രം മതിയാകും മൈക്രോഗ്രീൻ തയ്യാറാക്കാൻ. ഒരു വിത്ത് മുളച്ചു 2 ആഴ്ചവരെ വളരാനുള്ള ഊർജം ആ വിത്തിൽ തന്നെ അടങ്ങിയിരിക്കുന്നതിനാൽ പ്രത്യേകിച്ച് വളങ്ങൾ ഒന്നും ചേർക്കാതെ തന്നെ വിത്തുകൾ മുളച്ചു പോഷക സമ്പുഷ്ടമായ മൈക്രോ ഗ്രീൻ നമുക്ക് നൽകും.

ട്രേയിൽവിതക്കുന്നതിന് മുൻപായി വിത്ത് 10-12 മണിക്കൂര്‍ കുതിര്‍ത്തുവെക്കണം. പാതിമുളച്ച വിത്തുപാകിയ ശേഷം അതിനുമുകളില്‍ വിത്തിന്റെ ഇരട്ടി കനത്തില്‍ മണ്ണോ ചകിരിച്ചോറോ രണ്ടാഴ്ചയാണ് മൈക്രോഗ്രീനിന്‍റെ വളര്‍ച്ചാ ദൈര്‍ഘ്യം. രണ്ടിലപ്രായത്തില്‍ വിളവെടുക്കാം. ഒരുട്രേയില്‍നിന്നും ഒരു വര്‍ഷം 3 തവണ വിളവെടുക്കാം. മണല്‍നിരപ്പിന് മുകളില്‍വെച്ച് മുറിച്ചെടുത്തശേഷം നന്നായി കഴുകി ഉപയോഗിക്കാം. രോഗപ്രതിരോധശേഷി നല്‍കുന്നതിലും മൈക്രോഗ്രീന്‍ ഏറെ മുന്നിലാണ്. വിറ്റാമിന്‍ എ, സി, കെ, ഇ എന്നിവയാല്‍ സമ്പുഷ്ടം. ഗുണമുണ്ടെന്ന് കരുതി രുചിയില്ലെന്ന് വിചാരിക്കരുത്. നിറത്തിലും രുചിയിലും ഗുണത്തിലും ഏറെ മുന്നിലാണിത്. സലാഡിലും കറികളിലും ഇവ രുചികൂട്ടാന്‍ ഉപയോഗിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*