കോട്ടയം നഗരമധ്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളി കൊലചെയ്യപ്പെട്ട സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍
കോട്ടയം നഗരമധ്യത്തിലെ ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തില്‍ സുഹൃത്തും ബംഗാള്‍ സ്വദേശിയുമായ അപ്പുറോയി അറസ്റ്റില്‍. ഏപ്രില്‍ 16നാണ് ബംഗാള്‍ സ്വദേശി പുഷ്പകുമാര്‍ സെയ്ബി കൊല്ലപ്പെട്ടത്.
ബംഗളുരു വൈറ്റ് ഫീല്‍ഡില്‍ നിന്നുമാണ് അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പണം തട്ടിയെടുക്കാനായി കരുതികൂട്ടി നടത്തിയ കൊലപാതകമാണിതെന്നാണ് ജില്ലാ പൊലീസ് മേധാവി ഹരി ശങ്കര്‍ വ്യക്തമാക്കിയത്.
കോട്ടയം ഡിസിസി ഓഫീസിന് എതിര്‍വശത്തെ കെട്ടിടത്തിലാണ് പുഷ്പകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളെ കൊലപ്പെടുത്തിയ ശേഷം പേഴ്സ്, എ ടി എം കാര്‍ഡ് ഫോണ്‍ എന്നിവ പ്രതി കവര്‍ന്നെടുത്ത ശേഷം എറണാകുളത്ത് നിന്ന് ട്രെയിന്‍ മാര്‍ഗം ബംഗളുരുവിലേക്ക് കടന്നു. കൊലപാതകത്തിനിടെ കൈക്ക് പരിക്കേറ്റ പ്രതി ബംഗളൂരുവില്‍ ചികിത്സ തേടിയിരുന്നു.
സംഭവത്തിന് മുന്‍പ് പുഷ്പകുമാറും പ്രതി അപ്പുറോയിയും ഒരുമിച്ച് നടന്ന പോകുന്ന ദൃശ്യങ്ങള്‍ കോടിമതയിലെ ഹോട്ടലിനു സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ പൊലീസിന് തുമ്പായത്.
Leave a Reply
You must be logged in to post a comment.