അയല്‍വാസിയുടെ ആറ് വയസുള്ള മകളെയും കൂട്ടി ബാറില്‍ മദ്യപിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി
അയല്‍വാസിയുടെ ആറ് വയസുള്ള മകളെയും കൂട്ടി ബാറില്‍ മദ്യപിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി
അയല്‍വാസിയുടെ ആറ് വയസുള്ള മകളെയും കൂട്ടി ബാറില്‍ മദ്യപിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂരിലെ ബാറിലാണ് ഇയാള്‍ കുട്ടിയേയും കൊണ്ട് മദ്യപിക്കാനെത്തിയത്. പ്രതിയെ ഇന്നലെ രാത്രി 9.30 യോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബാര്‍ ജീവനക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. അതേ സമയം പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ബാറിന്റെ ഗേറ്റിനു സമീപം നാട്ടുകാര്‍ക്കൊപ്പം നിന്ന പെണ്‍കുട്ടിയ്ക്കൊപ്പം ഇതര സംസ്ഥാന തൊഴിലാളി ഉണ്ടായിരുന്നില്ല. ഇതോടെ പെണ്‍കുട്ടി പറഞ്ഞ വിവരമനുസരിച്ച് പൊലീസ് ഇവരുടെ വീട്ടിലെത്തുകയും അയല്‍വാസിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
താന്‍ കുട്ടിയെ ബാറിന്റെ ഗേറ്റിനു മുന്പില് നിര്‍ത്തിയ ശേഷമാണ് മദ്യപിക്കാന്‍ കയറിയതെന്നും മദ്യപിച്ച് പുറത്തെത്തിയപ്പോള്‍ പെണ്‍കുട്ടിക്ക് ചുറ്റും നാട്ടുകാര്‍ കൂടി നില്‍ക്കുന്നത് കണ്ടതോടെ ഭയന്ന് താമസസ്ഥലത്തേക്ക് തിരികെ പോന്നതാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply