മിലേസുര്‍ മേരാ തുമാര ഗാനസന്ധ്യ 26-ന്

മിലേസുര്‍ മേരാ തുമാര ഗാനസന്ധ്യ 26-ന്

ഭാരത് ഭവനും എറണാകുളം ഡിടിപിസി യും ടൂറിസം വകുപ്പും സംയുക്തമായി ജനുവരി 26ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ മിലേസുര്‍ മേരാ തുമാര എന്ന ഗാനസന്ധ്യ ഒരുക്കുന്നു.

ഹിന്ദുസ്ഥാനി സംഗീതജ്ഞ അനിത ഷെയ്ഖ് അവതരിപ്പിക്കുന്ന വിവിധ ഇന്ത്യന്‍ ഭാഷകളിലെ ദേശഭക്തിഗാനങ്ങളുടെ ലൈവ് ബാന്‍ഡ് ഷോയും നാട്യകലാനിധി കലാവതിയുടെ നേതൃത്വത്തില്‍ രവീന്ദ്രനാഥ ടാഗോറിന്റെ കൃതിയായ ഗീതാഞ്ജലിയുടെ മോഹിനിയാട്ട ദൃശ്യ അവതരണവും അരങ്ങേറും.

സര്‍ഗ സന്ധ്യയ്ക്ക് മുന്നോടിയായി ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സാഹിത്യകാരന്‍ എം കെ സാനു, ചലച്ചിത്ര സംവിധായകന്‍ കെ ജി ജോര്‍ജ്ജ്, കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍, തിരക്കഥാകൃത്ത് ജോണ്‍പോള്‍ എന്നിവരെ ആദരിക്കും.

വൈകീട്ട് ആറിന് ആരംഭിക്കുന്ന സര്‍ഗസന്ധ്യയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും എന്ന് ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ അറിയിച്ചു

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*