മിമിക്രി കലാകാരന്‍ കല്ല്യാണ വീട്ടില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

മിമിക്രി കലാകാരന്‍ കല്ല്യാണ വീട്ടില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

മിമിക്ര കലാകാരന്‍ കല്ല്യാണ വീട്ടില്‍ പരിപാടി അവതരിപ്പിക്കവേ കുഴഞ്ഞുവീണ് മരിച്ചു. റഫീഖ് മാത്തോട്ടം എന്ന 46 കാരനാണ് മരിച്ചത്. ഇന്നലെ രാത്രി തിരുവണ്ണൂരിലെ ഒരു കല്ല്യാണ വീട്ടില്‍ പരിപാപടി അവതരിപ്പിക്കാനെത്തിയതായിരുന്നു റഫീഖ്.

പരിപാടിക്കിടെ കുഴഞ്ഞുവീണ റഫീഖിനെ ഉടനടി പിവിഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ ചക്കുംകടവ് എന്‍ എസ് മുഹമ്മദിന്റെയും ഫാത്തിമയുടെയും മകനായ റഫീഖ് തൃശൂര്‍ തൈക്ലോണ്‍, കാലിക്കറ്റ് സൂപ്പര്‍ ജോക്‌സ്, കൊച്ചിന്‍ പോപ്പിന്‍സ് എന്നീ ട്രൂപ്പുകളില്‍ അംഗമായിരുന്നു.

മൃതദേഹം മാത്തോട്ടം എസ് പി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം മാത്തോട്ടം ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ ഫഹ് മിത. മക്കള്‍: ഇനായത്ത്, തമീം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply