കുപ്പിവെള്ളം വില്‍ക്കുന്ന നാലു കമ്പനികളുടെ വെള്ളം സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്.
കുപ്പിവെള്ളം വില്‍ക്കുന്ന നാലു കമ്പനികളുടെ വെള്ളം സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ കുപ്പിവെള്ളം വില്‍ക്കുന്ന നാലു കമ്പനികളുടെ വെള്ളം സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ശുദ്ധീകരിക്കാത്ത വെള്ളം യാതൊരു സുരക്ഷാ പരിശോധനയും ഇല്ലാതെ വില്‍ക്കുന്ന നാലു കമ്പനികളോടും പ്രവര്‍ത്തനം ആവസാനിപ്പിക്കാന്‍ നിയമനടപടികള്‍ ആരംഭിച്ചു.
കമ്പനികള്‍ വെള്ളം ശേഖരിക്കുന്നത് വൃത്തിയില്ലാത്ത ഇടങ്ങളില്‍ നിന്നാണെന്ന് പരിശോധനയില്‍ വ്യക്തമായി. ഗുണമേന്മയില്ലാത്ത കുപ്പിവെള്ളം വില്‍ക്കുന്ന പത്തു കമ്പനികളെയും പരിശോധനയില്‍ പിടികൂടിയിട്ടുണ്ട്. ഇവരോടു നിബന്ധനകള്‍ പാലിക്കുന്നതുവരെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമ നടപടികള്‍ പൂര്‍ത്തിയായതിനുശേഷം കുപ്പിവെള്ള കമ്പനികളുടെ പേരുവിവരം വെളിപ്പെടുത്തും.
സുരക്ഷിതമല്ലാത്ത വെള്ളം വില്‍പന നടത്തുന്നതായി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയത്. രാജ്യത്തു വില്‍ക്കുന്ന കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യയില്‍ വില്‍പന നടത്തുന്ന കുപ്പിവെള്ളത്തില്‍ മൂന്നെണ്ണമെങ്കിലും മലിനമാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ അറുന്നൂറോളം വരുന്ന കുപ്പിവെള്ള യൂണിറ്റുകളില്‍ 141 എണ്ണത്തിനാണ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും (ഐഎസ്‌ഐ) ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും അനുമതിയുള്ളത്.
Leave a Reply