ഐസ്ക്രീം പോലെ അലിയുന്ന മനസ്സാ എന്റേത്; സിനിമ ഫീല്‍ഡില്‍ ഉള്ള ഒരാള് പണി തന്നതാ
ഐസ്ക്രീം പോലെ അലിയുന്ന മനസ്സാ എന്റേത്; സിനിമ ഫീല്‍ഡില്‍ ഉള്ള ഒരാള് പണി തന്നതാ
ഒരാളുടെ വാക്ക് വിശ്വസിച്ച് പേപ്പര്‍ പേന നിര്‍മ്മിച്ച് സ്റ്റോക്ക് ചെയ്യേണ്ടിവന്ന അവസ്ഥ വിവരിക്കുകയാണ് മിനി ചാക്കോ പുതുശ്ശേരി. സിനിമാ ഫീല്‍ഡില്‍ ഉള്ള ഒരാളുടെ വാക്ക് വിശ്വസിച്ച് 8 രൂപയുടെ അയ്യായിരത്തോളം പേനകളാണ് മിനി നിര്‍മ്മിച്ചത്.
എന്നാല്‍ പേന നിര്‍മ്മിച്ച് കഴിഞ്ഞപ്പോ അത് കടം കൊടുക്കനമെന്നായി. കടം കൊടുക്കാന്‍ സാധിക്കില്ലെന്ന് അറിഞ്ഞതോടെ അയ്യായിരത്തോളം പേനകള്‍ സ്റ്റോക്കായി. ഇത് വിറ്റഴിക്കാനുള്ള സഹായം അഭ്യര്‍ഥിക്കുകയാണ് മിനി.
ഈ പേനകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഓരോ പേപ്പർ പേനയിലും ഒരു വിത്ത് ഉള്ളടക്കം ചെയ്തിട്ടുണ്ട്. ഉപയോഗശേഷം വലിച്ചെറിഞ്ഞാൽ ആ പേനയിലെ വിത്ത് മുളച്ച് ഒരു തൈ ആയി മാറുന്നു.
മിനിയുടെ ഫേസ് ബുക്ക് പോസ്റ്റ്
8 രൂപയുടെ അയ്യായിരത്തോളം പേനകള്‍ സ്റ്റോക്കുണ്ട് … സിനിമ ഫീല്‍ഡില്‍ ഉള്ള ഒരാള് പണി തന്നതാ …ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ക്രെഡിറ്റ് കൊടുക്കാന്‍ പറഞ്ഞു …ഇത്രയും പേന ക്രെഡിറ്റ് കൊടുക്കാനുള്ള ത്രാണി ഇപ്പോള്‍ ഇല്ലാത്തത് കൊണ്ട് റിസ്ക് എടുത്തില്ല…. ഐസ്ക്രീം പോലെ അലിയുന്ന മനസ്സാ എന്റേത് അതുകൊണ്ട് നേരത്തെ കിട്ടിയിട്ടുണ്ട് എട്ടിന്റെ പണി …ഇനി മേലാ വയ്യാതോണ്ടാ….
ഒരു ഉപകാരം ചെയ്യാമോ
ഈ പോസ്റ്റ്
വാട്സപ്പ് ,
ഫേസ് ബുക്ക്
ഗ്രൂപ്പുകളിലും ഒക്കെ ഒന്ന് ഷെയര്‍
ചെയ്യാമോ പ്ലീസ് …
പ്ലീസ് … വേണമെങ്കില്‍ കാലു പിടിക്കാം ❤
വിവാഹം
പെരുന്നാള്‍
ജന്മദിനം
വിവാഹവാര്‍ഷികം
പരസ്യങ്ങള്‍
സിനിമാ പരസ്യം !
സമ്മേളനങ്ങള്‍
ഹോസ്പിറ്റലുകള്‍
സ്കൂളുകള്‍
ഇലക്ഷന്‍
തുടങ്ങി എല്ലാതരം ആഘോഷങ്ങള്‍ക്കും പരസ്യത്തിനും ഈ പേപ്പര്‍ സീഡ് പേന ഉപയോഗിക്കുന്നുണ്ട് .
ഒരാള്‍ പേന വാങ്ങുമ്പോള്‍ കൊടുക്കുന്നത്
ക്യാഷ് മാത്രമല്ല
കരുണയും കരുതലും കൂടിയാണ് !!
ഓള്‍ സെയില്‍ റേറ്റ്
സാദാ റീഫിൽ മാഗസിൻ പേപ്പർ = 5 രൂപ
സാദാ റീഫിൽ ക്രാഫ്റ്റ് പേപ്പർ = 6 രൂപ
പോയിന്‍റ് റീഫിൽ മാഗസിൻ പേപ്പർ = 7 രൂപ
പോയിന്‍റ് റീഫിൽ ക്രാഫ്റ്റ് പേപ്പർ = 8 രൂപ
Call / whats app
9747481129
9400387668
( വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ വാട്സപ്പ് ചെയ്യണേ …റേഞ്ച് പ്രശ്നം ഉണ്ട് അതാട്ടോ )
ഷെയര്‍ പ്ലീസ് <3
അതെ പ്രകൃതി സൗഹാർദ്ദം ആണ് ഈ പേപ്പർ പേനകൾ . റീഫിൽ മാത്രമാണ് ഇതിൽ പ്ലാസ്റ്റിക്ക്. ബാക്കി എല്ലാം പല നിറത്തിൽ ഉള്ള ക്രാഫ്റ്റ് /മാഗസിൻ പേപ്പറുകൾ ആണ്. സാധാരണ പ്ലാസ്റ്റിക്ക് പേനയുടെ അഞ്ചിൽ ഒന്നുപോലും പ്ലാസ്റ്റിക്ക് ഇതിൽ ഇല്ല എന്നർത്ഥം.
ഓരോ പേപ്പർ പേനയിലും ഒരു വിത്ത് ഉള്ളടക്കം ചെയ്തിട്ടുണ്ട്. ഉപയോഗശേഷം വലിച്ചെറിഞ്ഞാൽ ആ പേനയിലെ വിത്ത് മുളച്ച് ഒരു തൈ ആയി മാറുന്നു.
Leave a Reply