Minister G Sudhakaran l Sabarimala Priest l Sabarimala Today l പൂജാരികളേക്കാള്‍ ചൈതന്യം കഴുതകള്‍ക്കുണ്ട്: ശബരിമല മേല്‍ശാന്തിയേയും തന്ത്രിയേയും അധിക്ഷേപിച്ച് മന്ത്രി സുധാകരന്‍

പൂജാരികളേക്കാള്‍ ചൈതന്യം കഴുതകള്‍ക്കുണ്ട്: ശബരിമല മേല്‍ശാന്തിയേയും തന്ത്രിയേയും അധിക്ഷേപിച്ച് മന്ത്രി സുധാകരന്‍


ആലപ്പുഴ: ശബരിമല തന്ത്രിയേയും മേല്‍ശാന്തിയേയും പൂജാരിമാരെയും വീണ്ടും അധിക്ഷേപിച്ച് മന്ത്രി സുധാകരന്‍. ശബരിമലയില്‍ ചുമടെടുക്കുന്ന കഴുതകള്‍ക്ക് ഉള്ള ചൈതന്യം പൊലും പൂജാരിമാര്‍ക്കില്ലെന്ന് സുധാകരന്‍. അയ്യപ്പനെ പൂജിക്കാന്‍ ഇവര്‍ക്ക് യാതൊരു അവകാശവുമില്ല. ആലപ്പുഴയില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് സുധാകരന്‍ ഇത്തരത്തില്‍ ഒരു അധിക്ഷേപം നടത്തിയത്.

Also Read >> ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ മരക്കൂട്ടത്ത് തടഞ്ഞു

മന്ത്രിയുടെ പ്രസംഗത്തിന്‍റെ പ്രസക്തഭാഗങ്ങള്‍

ശബരിമല പൂട്ടിപ്പോകും എന്നും പറഞ്ഞ് ധര്‍ണ നടത്തിയവര്‍ക്ക് അയ്യപ്പനെ പൂജിക്കാനുള്ള ആത്മീയാംശമില്ല ധാര്‍മികമായി അധികാരമില്ല. ആചാരപ്രകാരം നിങ്ങള്‍ക്ക് പൂജിക്കാം പക്ഷേ നാളെ അവിടെയും പട്ടികജാതിക്കാരെത്തും. വന്നേ പറ്റൂ.

Also Read >> ചികിത്സാ ചിലവ് താങ്ങാനാവുന്നില്ല; മകന്‍ അമ്മയോട് ചെയ്തത്

തന്ത്രിമാര്‍ ആന്ധ്രയില്‍ നിന്നും പത്തോ അഞ്ഞൂറോ വര്‍ഷം മുന്‍പ് വന്നവരാണ്… മലയാളികള്‍ പോലുമല്ല. ശബരിമല തട്ടിപ്പറിക്കാനോ അവരെ കഴുത്തിന് പിടിച്ചു പുറത്തു കളയാനൊന്നും നമ്മളില്ല. നിങ്ങള്‍ തന്നെ നടത്തിക്കോ പക്ഷേ മര്യാദയ്ക്ക് വേണം. ശബരിമല പൂട്ടിപ്പോകും എന്നൊന്നും പറഞ്ഞേക്കരുത്.

Also Read >> ലോകമറിയുന്ന മോഡലിന്റെ സൗന്ദര്യം!!! പൊള്ളലിന്റെ പാടുകൾ… അറിയണം ജോണിയുടെ അതിജീവനത്തിന്റെ കഥ

തന്ത്രിക്ക് ഒരു പത്ത് പതിനെട്ട് അസിസ്റ്റന്‍ഡുമാര്‍ ഉണ്ട്‍. ശബരിമലയുടെ ചരിത്രത്തിലാദ്യമായി ധര്‍ണ നടത്തിയത് ഈ ബ്രാഹ്മണ പൂജാരിമാരാണ്. അത്രയേറെ ഭാരം ചുമന്ന് പമ്പയാറ്റില്‍ പോയി കിടക്കുന്ന കഴുതകള്‍ പോലും സമരം നടത്തിയിട്ടില്ല. സന്നിധാനത്ത് ധര്‍ണ നടത്തിയ പൂജാരിമാരേക്കാള്‍ ചൈതന്യമുണ്ട് ഈ പാവം കഴുതകള്‍ക്ക്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*