ബന്ധുനിയമന വിവാദത്തില്‍ വീണ്ടും രാജി; മന്ത്രി ജലീലിന്റെ ബന്ധു രാജിവെച്ചു
ബന്ധുനിയമന വിവാദത്തില്‍ വീണ്ടും രാജി; മന്ത്രി ജലീലിന്റെ ബന്ധു രാജിവെച്ചു Adeeb resigns
Adeeb resigns മന്ത്രിമാര്‍ ഉള്‍പ്പെട്ട ബന്ധു നിയമന വിവാദത്തില്‍ ഒരാള്‍ കൂടി രാജിവെച്ചു. ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിന്നും മന്ത്രി ജലീലിന്റെ ബന്ധു അദീബാണ് രാജി സമര്‍പ്പിച്ചത്. നിയമനം വിവാദമായതോടെയാണ് രാജിവെച്ചത്. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായതുകൊണ്ടാണ് രാജിയെന്നും അദീബ്.
മന്ത്രി കെ ടി ജലീലിന്റെ അടുത്ത ബന്ധുവാണ് അദീബ്. മുസ്ലീം ലീഗ് മന്ത്രിക്കെതിരെ വഴിതടയലും പ്രതിഷേധവും നടക്കുന്നതിനിടയിലാണ് നാടകീയമായി അദീബ് രാജി കത്ത് നല്‍കിയത്. സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് തിരികെ അയക്കണമെന്നാണ് അദീബ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം രാജിക്കാര്യം ചര്‍ച്ച ചെയ്യും. പാവപ്പെട്ടവരെ സേവിക്കുകയെന്ന ആഗ്രഹത്തോടെയാണ് ചുമതലയേറ്റെടുത്തത്.
ദിലീപേട്ടന്‍ വീട്ടില്‍ വന്നപ്പോള്‍ ആദ്യം ചോദിച്ചത് അതാണ്! ആ അവസ്ഥ മാറിയെന്നും നവ്യ നായര്‍!
Leave a Reply