പൂരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ലെന്ന് വനംമന്ത്രി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് എഴുന്നെള്ളിക്കുന്നത് നിരോധിച്ചിട്ടില്ലെന്ന് വനംമന്ത്രി കെ രാജു. തെച്ചിക്കോട്ട് രാമചന്ദ്രന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കളക്ടര്‍ക്ക് നല്‍കിയ കത്തിലും നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും എന്നാല്‍ രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നത് അഭികാമ്യമല്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

കാര്യങ്ങള്‍ ചൂട്ടിക്കാണിക്കേണ്ടത് വൈല്‍സ് ലൈഫ് വാര്‍ഡന്റെയും വകുപ്പിന്റെയും ഉത്തരവാദിത്വമാണ്. കാടതി തീരുമാനം നടപ്പാക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. തൃശ്ശൂര്‍ പൂരം കഴിഞ്ഞ വര്‍ഷത്തെക്കാളും മികച്ച രീതിയില്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് തങ്ങളുടെ ഒരാനകളെയും ഇനി ഒരുത്സവത്തിനും വിട്ടുനല്‍കില്ലെന്ന് കേരള എലിഫെന്റ് ഓണേഴ്സ് ഫെഡറേഷന്‍ തീരുമാനിച്ചിരുന്നു. മേയ് 11 മുതല്‍ തൃശൂര്‍ പൂരത്തിനടക്കം ഒരു പൊതുപരിപാടിക്കും ആനകളെ വിട്ടുനല്‍കില്ലെന്നാണ് ഇവരുടെ തീരുമാനം.

അതേസമയം ആന ഉടമകളുമായി ചര്‍ച്ച നടത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും ഉത്സവങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*