സ്വര്‍ണ്ണക്കടത്ത് കേസില്‍ കെ ടി ജലീലിനെ കസ്റ്റംസും എന്‍ ഐ എ യും ചോദ്യം ചെയ്തേക്കും

സ്വര്‍ണ്ണക്കടത്ത് കേസില്‍ കെ ടി ജലീലിനെ കസ്റ്റംസും എന്‍ ഐ എ യും ചോദ്യം ചെയ്തേക്കും

മന്ത്രി കെ ടി ജലീലിനെ കസ്റ്റംസും എന്‍ ഐ എ യും ചോദ്യം ചെയ്തേക്കുമെന്ന് സൂചന. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള സൂചനകള്‍ പുറത്തു വരുന്നത്.

നയതന്ത്ര പാഴ്‌സൽ വഴി മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ എന്നാണു വിവരം.

നയതന്ത്ര പാഴ്‌സൽ വഴി മത ഗ്രന്ധങ്ങള്‍ക്കൊപ്പം മറ്റു വസ്തുക്കള്‍ ഉണ്ടായിരുന്നതായാണ് കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നത്.

അതേസമയം ഇന്നലത്തെ ചോദ്യം ചെയ്തതില്‍ മന്ത്രി വ്യക്തമായ ഉത്തരം നല്‍കിയില്ലെന്നാണ്‌ വിവരം. അതുകൊണ്ട് മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*