നിയമന വിവാദ കുരുക്കില്‍പ്പെട്ട മന്ത്രി സുധാകരന്‍റെ ഭാര്യ രാജിവെച്ചു

നിയമന വിവാദ കുരുക്കില്‍പ്പെട്ട മന്ത്രി സുധാകരന്‍റെ ഭാര്യ രാജിവെച്ചു Minister wife resigns

Minister wife resignsMinister wife resigns തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാരെ ബന്ധു നിയമന വിവാദം വിടാതെ പിന്തുടരുകയാണ്. ഏറ്റവും ഒടുവില്‍ വിവാദത്തില്‍പെട്ട് മന്ത്രി സുധാകരന്‍റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാല സ്വാശ്രയ വിദ്യാഭ്യാസ വകുപ്പ് അദ്ധ്യക്ഷ പദവി രാജിവെച്ചു.

ദ്യലഹരിയില്‍ പ്രമുഖന്‍റെ കാറോട്ടം; 20 വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു… ഒന്നരവയസ്സുകാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

നേരത്തെ മന്ത്രി ഇ പി ജയരാജനും നിലവില്‍ മന്ത്രി കെ ടി ജലീലും ബന്ധു നിയമന കുരുക്കില്‍ പെട്ടവരാണ്. ജലീലിനെതിരെയുള്ള വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. കോളേജ് അദ്ധ്യാപികയായി വിരമിച്ച താന്‍ യോഗ്യത ഉണ്ടായതുകൊണ്ടാണ്‌ ആ തസ്തികയിലേക്ക് അപേക്ഷിച്ചതെന്ന് ജൂബിലി നവപ്രഭ പറഞ്ഞു.

ഡി വൈ എസ്പിയുടെ അധികാര ധാര്‍ഷ്ട്യം ഇല്ലാതാക്കിയത് ഈ പിഞ്ച് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ്

പത്രപരസ്യംകണ്ടാണ് തസ്തികയിലേക്ക് അപേക്ഷിച്ചത്. തനിക്കുവേണ്ടിയുണ്ടാക്കിയ തസ്തികയാണ് എന്നു പറയുന്നത് അടിസ്ഥാന രഹിതമാണെന്നും അഭിമുഖത്തില്‍ നിന്നുമാണ് തന്നെ തിരഞ്ഞെടുത്തതെന്നും അവര്‍ പറഞ്ഞു. തന്‍റെ പേര് ഉപയോഗിച്ച് മന്ത്രിയായ ഭര്‍ത്താവിന്റെ പേര് കളങ്കപ്പെടുത്താന്‍ ആഗ്രഹമില്ലാത്തത് കൊണ്ടാണ് താന്‍ രാജിവേക്കുന്നതെന്നും ജൂബിലി നവപ്രഭ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*