മിസ്സ് കാള്‍ അടിച്ചപ്പോള്‍ കിട്ടിയത് മധുരമായ ശബ്ദം; പിന്നെ സംഭവിച്ചത് കേട്ടാല്‍ ഞെട്ടും
മിസ്സ് കാള്‍ അടിച്ചപ്പോള്‍ കിട്ടിയത് മധുരമായ ശബ്ദം; പിന്നെ സംഭവിച്ചത് കേട്ടാല്‍ ഞെട്ടും
പതിനഞ്ചുകാരന് കിട്ടിയത് മുട്ടന്‍ പണി. പയ്യന്‍ വെറുതെ രസത്തിന് കയ്യില്‍ കിട്ടിയ ഒരു നമ്പരിലേക്ക് ഒന്ന് വിളിച്ചു നോക്കിയതാ. അങ്ങേതലയ്ക്കല്‍ നല്ല മധുരമായ സ്ത്രീ ശബ്ദം. പിന്നെ ഒന്നും ആലോചിച്ചില്ല പ്രേമിക്കാന്‍ തന്നെ തീരുമാനിച്ചു. ആസാമിലാണ് സംഭവം.
ദിവസങ്ങള്‍ കഴിയുംതോറും വിളിയുടെ എണ്ണവും സംസാരത്തിന്റെ ദൈര്‍ഘ്യവും കൂടി. പയ്യന് മധുര ശബ്ദക്കാരിയോട് കടുത്ത പ്രേമം. പ്രണയം കടുത്തപ്പോള്‍ പയ്യന് കാമുകിയെ കണ്ടേ മതിയാകൂ. ഇരുവരും കാണാന്‍ തന്നെ തീരുമാനിച്ചു. ആസാമിലെ ഗോള്‍പ്പാര ജില്ലയില്‍ നിന്നും കാമുകിയെ കാണാന്‍ പുറപ്പെട്ടു.
സുക്കുവാജര്‍ ജില്ലയില്‍ എത്തി കാമുകിയെ കണ്ട പതിനഞ്ചുകാരന്‍ കാമുകന്‍ ശരിക്കും ഞെട്ടി. അതാ മുന്നില്‍ നില്‍ക്കുന്നു മധുര ശബ്ദക്കാരിയായ അറുപതു വയസ്സുകാരി. കല്ല്യാണം കഴിച്ചു ഒരുമിച്ചു താമസിച്ചുകൊള്ളാന്‍ മുത്തശി കാമുകിയുടെ വീട്ടുകാര്‍ പറഞ്ഞതോടെ കാമുകന്‍ പിന്നെയും ഞെട്ടി.
അറുപതുകാരിയായ കാമുകി മുത്തശ്ശിക്ക് പതിനഞ്ചുകാരന്‍ കാമുകനെ ശരിക്കും ബോധിച്ചു. തനിക്കു പ്രണയമോന്നുമില്ലെന്നും സുഹൃത്തായി മാത്രമാണ് കണ്ടതെന്നും ഒക്കെ പറഞ്ഞു നോക്കിയെങ്കിലും കാമുകിയും വീട്ടുകാരും വിടാന്‍ ഭാവമില്ലായിരുന്നു.ഒടുവില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്ന് പോലീസും അറിയിച്ചു.
Leave a Reply