Girls Missing case Kannur l സഹപാഠികളും ഉറ്റസുഹൃത്തുക്കളുമായ രണ്ടു വിദ്യാര്‍ത്ഥിനികളെ കണ്ണൂരില്‍ നിന്നും കാണാതായി
സഹപാഠികളും ഉറ്റസുഹൃത്തുക്കളുമായ രണ്ടു വിദ്യാര്‍ത്ഥിനികളെ കണ്ണൂരില്‍ നിന്നും കാണാതായി
കണ്ണൂര്‍: സഹപാഠികളും ഉറ്റസുഹൃത്തുക്കളുമായ രണ്ടു വിദ്യാര്‍ത്ഥിനികളെ കണ്ണൂരില്‍ നിന്നും കാണാതായി. തിങ്കളാഴ്ചയാണ് പെണ്‍കുട്ടികളെ കാണാതായത്. രാവിലെ കോളേജിലേക്ക് പോയ ദൃശ്യ(20) സയന(20) എന്നിവരെയാണ് കാണാതായത്. എന്നാല്‍ സന്ധ്യയായിട്ടും ഇവരെ കാണാതായതോടെ രക്ഷിതാക്കള്‍ പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
അതേസമയം പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. വിദ്യാര്‍ത്ഥിനികളുടെ ഫോണ്‍നമ്പർ കേന്ദ്രീകരിച്ച് അന്വേഷണത്തില്‍ ഇവരുടെ മൊബൈല്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ ടവറിലാണ് അവസാനം റേഞ്ച്ന കാണിച്ചതെന്ന് കണ്ടെത്തി.
Also Read >> കാമുകനെ കൊന്ന് ബിരിയാണിയാക്കി കഴിച്ച് യുവതിയുടെ പ്രതികാരം
ഇപ്പോള്‍ രണ്ടു നമ്പരുകളും ഓഫ് ആണ്. കാണാതായ കുട്ടികളുടെ വീടുകളിലും മുറികളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും സംശയിക്കത്തക്ക തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്ന് പോലീസ് അറിയിച്ചു. പാനൂര്‍ റസിഡന്‍സി കോളേജ് രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളാണ് ഇരുവരും.
Leave a Reply