ഒളിച്ചോടിയ യു എ ഇ രാജകുമാരി സുരക്ഷിതയായി ഇവിടെയുണ്ട്

ഒളിച്ചോടിയ യു എ ഇ രാജകുമാരി സുരക്ഷിതയായി ഇവിടെയുണ്ട്

അബുദാബി: ഒളിച്ചോടിയെന്ന വാര്‍ത്തകള്‍ പ്രചരിച്ച യുഎഇയിലെ രാജകുമാരിയുടെ ഫോട്ടോ പുറത്ത്. മാസങ്ങള്‍ക്ക് മുമ്പ് ഇവര്‍ യുഎഇയില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ രാജകുമാരിയുടെ ഫോട്ടോ യുഎഇ സര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

Also Read >> യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍ 

യുഎഇയില്‍ സന്തോഷത്തോടെ രാജകുമാരി കഴിയുന്നു എന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ് ഫോട്ടോ പുറത്തുവിട്ടിരിക്കുന്നത് മുന്‍പ് രാജകുമാരിയെക്കുറിച്ച് പലവിധത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. രാജകുമാരിയുടെ ഒരു വീഡിയോയും പുറത്തുവന്നിരുന്നു.

Also Read >> കാമുകിക്ക് വേണ്ടി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; ഒടുവിൽ കാമുകി ഉപേക്ഷിച്ചു പോയി

ഗോവയുടെ ഉല്ലാസ നൗകയും ഇന്ത്യന്‍ സൈന്യവും ഹെലികോപ്റ്റര്‍ ഇടപാടുമെല്ലാം ചേര്‍ത്തായിരുന്നു വാര്‍ത്തകള്‍. ഇത്തരം പ്രചാരണങ്ങളില്‍ വാസ്തവമില്ലെന്നു ചൂണ്ടിക്കാട്ടാന്‍ കൂടിയാണ് യുഎഇ സര്‍ക്കാര്‍ ഫോട്ടോ പരസ്യമാക്കിയത്.

Also Read >> രണ്ടാം ഭാര്യയെ കൊന്ന് ഏഴുമാസം പോലീസിനെ വട്ടം ചുറ്റിച്ച ഡോക്ടർ പിടിയിൽ

മൂന്ന് ഫോട്ടോകളാണ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം പുറത്തുവിട്ടത്. യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്ദൂമിന്റെ മകളാണ് ശൈഖ ലത്തീഫ.

ഇവര്‍ക്കൊപ്പം മുന്‍ ഐറിഷ് പ്രസിഡന്റും യുഎന്‍ മനുഷ്യാവകാശ കമ്മീഷണറുമായിരുന്ന മേരി റോബന്‍സണും നില്‍ക്കുന്ന ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്.

ശൈഖ ലത്തീഫ യുഎഇയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും വിദേശത്ത് കഴിയാനാണ് അവര്‍ക്ക് ഇഷ്ടമെന്നും മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇന്ത്യയില്‍ വച്ച് അവര്‍ പിടിയിലായിയെന്നും. ഇന്ത്യന്‍ സൈന്യം യുഎഇക്ക് തന്നെ അവരെ കൈമാറുകയായിരുന്നുവെന്നുമാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍യുഎഇ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് നിഷേധിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply