കാണാതായ വ്യോമസേന വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്

കാണാതായ വ്യോമസേന വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്

അരുണാചലില്‍ കാണാതായ വ്യോമസേനയുടെ എ.എന്‍.-32 ചരക്കുവിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

മൂന്ന് മലയാളി സൈനികരടക്കം 13 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തിരിച്ചില്‍ സംഘം വിമാനം തകര്‍ന്ന പ്രദേശത്തെത്തി. സൈനികരടങ്ങിയ സംഘം ഇവിടെ പരിശോധന നടത്തി വരികയാണ്.

മരിച്ചവരുടെ ബന്ധുക്കളെ എയര്‍ഫോഴ്സ് വിഭാഗം ഇക്കാര്യം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൃതദേഹങ്ങളടക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ് തിരച്ചില്‍ സംഘമിപ്പോള്‍.

എട്ടു വ്യോമസേനാംഗങ്ങളും അഞ്ചു യാത്രക്കാരുമായി അസമിലെ ജോര്‍ഹട്ടില്‍നിന്ന് അരുണാചല്‍പ്രദേശിലെ മേചുക വ്യോമത്താവളത്തിലേക്ക് ജൂണ്‍ മൂന്നിനു പുറപ്പെട്ട വിമാനമാണ് കാണാതായത്.

കഴിഞ്ഞ ചൊവ്വാഴ്ച അരുണാചലിലെ ലിപോ മേഖലയില്‍ വിമാന അവശിഷ്ടങ്ങള്‍കണ്ടെത്തിയതായി വ്യാമസേന അറിയിച്ചിരുന്നു. എട്ടു ദിവസത്തോളം നീണ്ട തിരിച്ചിലിനൊടുവിലാണ് വിമാനം കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*