ജെസ്നയുടെ തിരോധാനത്തിന് പിന്നിലാര്? ജീവനോടെയുണ്ടെന്നും ഉടന്‍ തിരിച്ചെത്തിയെക്കുമെന്നും പോലീസ്
ജെസ്നയുടെ തിരോധാനത്തിന് പിന്നിലാര്? ജീവനോടെയുണ്ടെന്നും ഉടന്‍ തിരിച്ചെത്തിയെക്കുമെന്നും പോലീസ്
തിരുവനന്തപുരം: കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിനെ കാണാതായിട്ട് ഒരു വര്‍ഷം ആകുമ്പോഴും തിരിച്ചു വരുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ഒരു ഉറപ്പും ആരും നല്‍കുന്നില്ല. എന്നാല്‍ ജെസ്ന ജീവനോടെയുണ്ടെന്നാണ് പോലീസ് പറയുന്നത്.
കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയില്‍നിന്നാണ് ജെസ്നയെ കാണാതാവുന്നത്. “അയാം ഗോയിങ് ടു െഡെ” എന്ന ജെസ്‌നയുടെ അവസാനസന്ദേശമാണ് ബന്ധുക്കളെ ആശങ്കയിലാക്കിയത്. എന്നാല്‍ ജെസ്ന ജീവിചിരിപ്പുണ്ടെന്നാണ് കര്‍ണ്ണാടക പോലീസ് നല്‍കുന്ന സൂചന.
അതേസമയം അജ്‌ഞാതവാസത്തിന് പിന്നില്‍ ചില സ്‌ഥാപനങ്ങള്‍ക്കു പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ പോലീസ് തയ്യാറായിട്ടില്ല.
അധികം വൈകാതെ തിരിച്ചെത്തുമെന്ന് പ്രതീക്ഷയിലാണ് കേരള പോലീസ്. എന്നാല്‍ കര്‍ണ്ണാടക പോലീസിന്‍റെ അറിയിപ്പിന് പിന്നാലെ പോകേണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
ജെസ്ന കണ്ടെത്താന്‍ കേരള പോലീസിന് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും പോലീസ് റിപ്പോര്‍ട്ട് പരിശോധിച്ച കോടതി സി ബി ഐ അന്വേഷണം നിരാകരിക്കുകയായിരുന്നു. ഇതിന്‍റെ കാരണവും ദുരൂഹമായി തുടരുകയാണ്.
അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികളില്‍ അയാള്‍ സംസ്ഥാന പോലീസിന്‍റെ സഹായത്തോടെ തിരച്ചില്‍ നടത്തിയിരുന്നു. ഇവരെ ഉള്‍പ്പെടുത്തി ദൗത്യസേനയും രൂപീകരിച്ചിരുന്നു. ഈ സംഘത്തിനാണ് ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന നിര്‍ണ്ണായക വിവരം ലഭിച്ചത്.
മൊെബെല്‍ ഫോണും ആഭരണങ്ങളും എടുക്കാതെ അമ്മായിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ജെസ്ന ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലെത്തി അപ്രത്യക്ഷയാവുകയായിരുന്നു. പിന്നീട് ജെസ്നയെക്കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ല. തിരോധാനത്തിന് പിന്നില്‍ ഒരു യുവാവാണെന്ന് ആരോപണം ഉയര്‍ന്നെങ്കിലും ചോദ്യം ചെയ്യലില്‍ ഒരു വിവരവും ലഭിച്ചില്ല.
Leave a Reply