വിവരാവകാശ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
വിവരാവകാശ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
കഴിഞ്ഞ മാസം കാണാതായ വിവരാവകാശ പ്രവർത്തകനെ മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ മരിച്ച നിലയില്‍ കണ്ടെത്തി. വിവരാവകാശ പ്രവര്‍ത്തകനും ബില്‍ഡറുമായ വിനായക് ശിരസാഥി(35)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലപാതകത്തിനുള്ള സാധ്യത പോലീസ് തള്ളികളയുന്നില്ല. തിങ്കളാഴ്ച വൈകുന്നേരം ലാവാസ റോഡിലെ മുത ഗ്രാമത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ജനുവരി 30 ന് പൂനെ സിറ്റിയിലെ താമസക്കാരനായ ശിരസാഥിനെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നു.
വിവരാവകാശ നിയമപ്രകാരം പൂനെ സിറ്റിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ വിനായക് പുറത്തു കൊണ്ടുവന്നിരുന്നു. ഇതിലുള്ള വിരോധം കാരണം ആരെങ്കിലും തട്ടിക്കൊണ്ട് പോയതായിരിക്കാം എന്നാണ് കുടുംബാംഗങ്ങള്‍ വിശ്വസിക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 201 (കുറ്റകൃത്യത്തിന്റെ തെളിവുകൾ ഇല്ലാതാകുക) എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
അന്വേഷണം നടക്കുന്നതായും പോസ്റ്റ്മോര്‌ട്ടത്തിനു ശേഷമേ മരണ കാരണം അറിയാന്‍ സാധിക്കൂവെന്നും ഭാരതി വിദ്യാപീഠം പോലീസ് അറിയിച്ചു.
Leave a Reply