കൊട്ടാരക്കരയില്‍ നിന്ന് ആറുമാസം മുമ്പ് കാണാതായ വീട്ടമ്മയെ കണ്ണൂരില്‍ നിന്ന് കണ്ടെത്തി: കണ്ടെത്തിയത് ഫേസ്ബുക്ക് കൂട്ടുകാരനോടൊപ്പം

കൊട്ടാരക്കരയില്‍ നിന്ന് ആറുമാസം മുമ്പ് കാണാതായ വീട്ടമ്മയെ കണ്ണൂരില്‍ നിന്ന് കണ്ടെത്തി: കണ്ടെത്തിയത് ഫേസ്ബുക്ക് കൂട്ടുകാരനോടൊപ്പം

കൊട്ടാരക്കര പൂയപ്പള്ളിയില്‍ നിന്ന് ആറുമാസം മുമ്പ് കാണാതായ വീട്ടമ്മയെ കണ്ണൂരില്‍ നിന്ന് കണ്ടെത്തി. പൂയപ്പള്ളി ചെങ്കൂര്‍ സ്വദേശിനിയായ നസീമ (35)യെ കാണാനില്ലെന്നു കാട്ടി ഭര്‍ത്താവ് നാസറുദ്ദീന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന് പൂയപ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇവരെ കണ്ടെത്തിയത്.

കണ്ണൂര്‍ ജില്ലയിലെ കക്കാട്ടില്‍ കണ്ണൂര്‍ സ്വദേശിയായ സുഹൃത്തിനൊപ്പം ഒളിച്ചു താമസിക്കുകയായിരുന്നു നസീമ. ഭര്‍ത്താവ് നാസറുദ്ദീനുമായി മാനസികമായി അകല്‍ച്ചയിലായിരുന്ന നസീമ ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവാവിന്റെ ക്ഷണമനുസരിച്ചാണ് കണ്ണൂരിലെത്തിയത്.

കുറച്ചു ദിവസം മൈസൂറിലും മറ്റ് ചില സ്ഥലങ്ങളിലുമായി കറങ്ങി നടന്ന ശേഷം നസീമയും ഫേസ്ബുക്ക് കൂട്ടാളിയും കണ്ണൂരില്‍ വാടകയ്ക്ക് വീടെടുത്തു താമസിച്ചു വരുകയായിരുന്നു.

പൂയപ്പള്ളി എസ്.എച്ച്.ഒ വിനോദ് ചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്.ഐ. രാജേഷ് കുമാര്‍, എ.എസ്.ഐ രാജന്‍, വനിതാ സി.പി.ഒ ആര്യ എന്നിവരടങ്ങുന്ന സംഘം ഇന്നലെ കണ്ണൂരിലെത്തിയാണ് നസീമയെ അറസ്റ്റു ചെയ്തത്.

നസീമയെ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. സുഹൃത്തിനൊപ്പം കണ്ണൂരിലേക്ക് പോകാനാണ് താല്‍പ്പര്യമെന്ന് നസീമ പൊലീസിനോടു അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment