ട്രാന്‍സ്‌ജെന്‍ഡറെ വധുവാക്കി മിസ്റ്റര്‍ കേരള

ട്രാന്‍സ്‌ജെന്‍ഡറെ വധുവാക്കി മിസ്റ്റര്‍ കേരള

നര്‍ത്തകിയായ ട്രാന്‍സ്‌ജെന്‍ഡറെ വധുവാക്കി മിസ്റ്റര്‍ കേരള. കഴിഞ്ഞ മിസ്റ്റര്‍ കേരള മത്സരത്തില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ പടിയൂര്‍ മുളങ്ങില്‍ പുഷ്‌കരന്റെ മകന്‍ പ്രവീണ്‍ (33) ആണ് ആലപ്പുഴ ചെങ്ങാലൂര്‍ സ്വദേശിനിയും നൃത്താധ്യാപികയുമായ ശിഖ (34)യെ വിവാഹം ചെയ്തത്.

ശിഖ ഡി.വൈ.എഫ്.ഐ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം യൂണിറ്റ് പ്രസിഡന്റുകൂടിയാണ്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ പ്രവീണ്‍ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശിഖയുമായി പ്രണയത്തിലാവുകയായിരുന്നു.

കഴിഞ്ഞമാസം തൃശൂര്‍ മാരിയമ്മന്‍ കോവിലില്‍ വച്ച് ഇവര്‍ വിവാഹിതരായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. ഇരുവരുടേയും വീട്ടുകാര്‍ വിവാഹത്തിന് പിന്തുണ നല്‍കിയിരുന്നുവെന്ന് പ്രവീണ്‍ പറയുന്നു.

പ്രവീണ്‍ തന്നെയാണ് വിവാഹം വിവരം ഫെയ്സ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചത്. ജിമ്മില്‍ ട്രെയിനറായി ജോലി ചെയ്യുന്ന പ്രവീണ്‍ മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*