മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മൂക്കിനുള്ളിലെ ദശ നീക്കം ചെയ്യാനെത്തിയ 7 വയസ്സുകാരന് ആളുമാറി ഹെര്‍ണിയ ശസ്ത്രക്രിയ

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മൂക്കിനുള്ളിലെ ദശ നീക്കം ചെയ്യാനെത്തിയ 7 വയസ്സുകാരന് ആളുമാറി ഹെര്‍ണിയ ശസ്ത്രക്രിയ

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 7 വയസ്സുകാരന് ആളുമാറി ഹെര്‍ണിയ ശസ്ത്രക്രിയ. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ 7 വയസുകാരന്‍ മുഹമ്മദ് ഡാനിഷിന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഗുരുതര പിഴവ് സംഭവിച്ചത്.

മൂക്കിനുള്ളിലെ ദശ നീക്കം ചെയ്യാനായിരുന്നു ഇന്നലെ രാവിലെ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഡാനിഷിന് ശസ്ത്രക്രിയ നടത്തിയത് വയറിനായിരുന്നു. മൂത്രസഞ്ചിക്കു മീതെ വെള്ളംകെട്ടുന്ന അസുഖവുമായെത്തിയ മണ്ണാര്‍ക്കാട് സ്വദേശിയായ ധനുഷിന്റെയും പേരുമായുള്ള നേരിയ സാമ്യമാണ് അബദ്ധ ശസ്ത്രക്രിയയ്ക്കു കാരണമായതെന്നു പറയുന്നു.

രണ്ടു കുട്ടികളെയും ഒരേ സമയത്താണ് ഓപ്പറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ചത്. മൂക്കിലെ ദശ മാറ്റേണ്ടിയിരുന്ന കുട്ടിയുടെ ശസ്ത്രക്രിയ കഴിഞ്ഞെന്ന വിവരം കിട്ടി പിതാവ് കാണാന്‍ ചെന്നപ്പോള്‍ അടിവയറ്റില്‍ തുന്നിക്കെട്ട് കണ്ടു. തുടര്‍ന്ന് ഇക്കാര്യം അറിയിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ക്ക് പിഴവ് മനസിലായത്.

മാതാപിതാക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്ത് വരുന്നത്. ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡിഎംഒ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ ഉത്തരവ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment