മഞ്ഞു പുതച്ച മൂന്നാറിലേക്ക് യാത്ര പോകാം; മിസ്റ്റി മൂന്നാര്‍ വണ്‍ ഡേ ട്രിപ്പുമായി ഡിടിപിസി
മഞ്ഞു പുതച്ച മൂന്നാറിലേക്ക് യാത്ര പോകാം; മിസ്റ്റി മൂന്നാര്‍ വണ്‍ ഡേ ട്രിപ്പുമായി ഡിടിപിസി
കൊച്ചി: കേരളത്തിന്റെ അതിശൈത്യ മേഖലയായ മൂന്നാറിലേക്കു മൈനസ് ഡിഗ്രി തണുപ്പനുഭവിക്കാന്‍ പോകാം. അക്ഷരാര്‍ഥത്തില്‍ മഞ്ഞില്‍ കുളിച്ച് നില്‍ക്കുകയാണ് മൂന്നാര്‍.
ഈ സുന്ദരകാഴ്ചകള്‍ ആസ്വദിക്കാനായി എറണാകുളം ഡിടിപിസി യും ട്രാവല്‍ മേറ്റ് സൊല്യൂഷനും സംയുക്തമായി അവതരിപ്പിക്കുന്ന കേരളാ സിറ്റി ടൂര്‍ അവസരമൊരുക്കുന്നു.
തണുപ്പിന്റെ ലഹരിയോടൊപ്പം മഞ്ഞണിഞ്ഞ കാഴ്ചകള്‍ കാമറയിലൂടെ പകര്‍ത്താനും സഞ്ചാരികള്‍ക്കു യാത്ര ആസ്വദിക്കാനും സാധിക്കും. കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകളും മഞ്ഞുപുതച്ച വഴികളിലൂടെയും ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ അനുഭൂതി പകര്‍ന്നുകൊണ്ട് നീങ്ങുന്ന ഈ യാത്രയില്‍ വാളറ, ചിയാപാറ വാട്ടര്‍ഫാള്‍സ്, ഫോട്ടോപോയിന്റ്‌സ്, രാജമലയിലുള്ള ഇരവികുളം നാഷണല്‍ പാര്‍ക് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നു.
മാട്ടുപ്പെട്ടി ഡാം , എക്കോപോയിന്റ്, ടോപ് സ്‌റ്റേഷന്‍ , സൂര്യനെല്ലി കൊളുക്കുമല തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മറ്റു പാക്കേജുകളും ഇതിനോടൊപ്പം ഉണ്ട്. മിസ്റ്റി മൂന്നാര്‍ രാജമല ഇരവികുളം പാക്കേജിനു ഭക്ഷണവും മറ്റു ചെലവുകളും സഹിതം ഒരാള്‍ക്ക് 1299 ( GST എക്‌സ്ട്രാ) രൂപയാണ് ചാര്‍ജ് ചെയ്യുന്നത്.
മൂന്നാര്‍ സൂര്യനെല്ലി കൊളുക്കുമല പാക്കേജുകള്‍ക്കു ഭക്ഷണവും മറ്റു ചെലവുകളും സഹിതം ഒരാള്‍ക്ക് 1499 (GST എക്‌സ്ട്രാ) രൂപയാണ്. രാവിലെ 6 മണിക്ക് എറണാകുളം വൈറ്റിലയില്‍ നിന്നും ആരംഭിക്കുന്ന പുഷ്ബാക് ഫെസിലിറ്റിയുള്ള വാഹനത്തിലുള്ള യാത്ര. എല്ലാ വിഭാഗം യാത്രക്കാര്‍ക്കും അനുയോജ്യമായ ടൂര്‍ ഏകോപനവും ഗൈഡ് സെര്‍വിസും, ഭക്ഷണവും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട ഫോണ്‍ നമ്പറുകളിലൂടെ ലഭ്യമാണ്. മറ്റു പാക്കേജുകളില്‍ പ്രധാനപ്പെട്ടവ : ഭൂതത്താന്‍കെട്ട് തട്ടേക്കാട് ബോട്ടിംഗ് അടക്കം, ആലപ്പുഴ, അതിരപ്പിള്ളി മലക്കപ്പാറ അപ്പര്‍ ഷോളയാര്‍ ഡാം, പില്‍ഗ്രിമേജ് പാക്കേജസ്, മറ്റു 2 ഡേ പാക്കേജുകള്‍.
ഗ്രൂപ്പായി ബുക്ക് ചെയ്യുന്നവര്‍ക്ക് അവരുടെ ഇഷ്ടാനുസരണമുള്ള പിക്കപ്പ് പോയിന്റ് തിരഞ്ഞെടുക്കാനുള്ള സൗകര്യവും മറ്റെല്ലാ പാക്കേജുകളിതുപോലെ ഇതിലും ലഭ്യമാണ്. ഇതുകൂടാതെ ഗ്രുപ്പുകള്‍ക്കും ഫാമിലിക്കുമായി വൈവിധ്യമാര്‍ന്ന മറ്റു പാക്കേജുകളും യാത്രികരുടെ ആവശ്യപ്രകാരം ലഭ്യമാക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി കേരള സിറ്റി ടൂര്‍ വെബ്‌സൈറ്റിലോ എറണാകുളം ഡിടിപിസി ഓഫീസിലോ ബന്ധപ്പെടുക. വെബ്‌സൈറ്റ്: www.keralactiytour.com, ലാന്‍ഡ് ലൈന്‍ നമ്പര്‍: 0484 236 7334, ഫോണ്‍: +91 8893 99 8888, +91 8893 85 8888.
Leave a Reply