സായി ശ്വേത ടീച്ചറെ അഭിനന്ദിച്ച് മിഥുന്‍ മാനുവല്‍

സായി ശ്വേത ടീച്ചറെ അഭിനന്ദിച്ച് മിഥുന്‍ മാനുവല്‍

ഓണ്‍ലൈനില്‍ കഥപറഞ്ഞ് താരമായ സായി ശ്വേത ടീച്ചറെ അഭിനന്ദിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. അധ്യാപകനായി ജോലി ചെയ്ത അനുഭവം പങ്കുവച്ചായിരുന്നു താരത്തിന്റെ കുറിപ്പ്. പല ക്ലാസ്സുകളില്‍ പഠിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഒന്നാം ക്ലാസ്സില്‍ അധ്യാപകനാകേണ്ടി വന്നപ്പോഴാണ് തകര്‍ന്നുപോയതെന്നും മിഥുന്‍ പറയുന്നു.

മിഥുന്റെ കുറിപ്പ്

‘അധ്യാപകന്‍ ആയിരുന്നിട്ടുണ്ട് -ഒരു കാലത്ത്.. പല പല ക്ലാസ്സുകളില്‍, പോസ്റ്റ് ഗ്രാജുവേഷന്‍ ക്ലാസ്സുകളില്‍ അടക്കം.. ഇന്നും ക്ലാസ്സുകള്‍ എടുക്കാറുണ്ട്. വലിയ വേദികളെ അഭിമുഖീകരിച്ചു കൂസലില്ലാതെ സംസാരിച്ചിട്ടുണ്ട്.

പക്ഷേ, തകര്‍ന്ന് പോയത് ഒരിക്കല്‍ ഒന്നാം ക്ലാസ്സില്‍ അവിചാരിതമായി അധ്യാപകനായി നില്‍ക്കേണ്ടി വന്നപ്പോഴാണ്.. ഇന്ന് കൊണ്ട് പോയി നിര്‍ത്തിയാലും തകര്‍ന്ന് പോകും .. കാരണം, Its a whole different ball game.. – അതുകൊണ്ട് പറയാം ഈ ടീച്ചറിന്റെ ക്ലാസ് ഉഗ്രന്‍ ആയിരുന്നു.. നിസ്സംശയം.. ‘

കോഴിക്കോട് വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂര്‍ വി.വി.എല്‍.പി. സ്‌കൂളിലെ അധ്യാപികയായ സായി ശ്വേത അധ്യാപികയായി പഠിപ്പിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം മാത്രമേ ആയിട്ടുളളൂ.

മുതുവടത്തൂര്‍ സ്‌കൂളിലെത്തി നാലുദിവസം മുമ്പാണ് വിക്ടേഴ്സ് ചാനല്‍ അധികൃതര്‍ ശ്വേതയുടെ ക്ലാസ് ചിത്രീകരിച്ചത്. സംസ്ഥാനത്തെ ‘അധ്യാപകക്കൂട്ടം’ വാട്സാപ്പ് ഗ്രൂപ്പിലിട്ട കഥയുടെ വിഡിയോ ആണ് ശ്വേതയെ വിക്ടേഴ്സ് ചാനലിലെത്തിച്ചത്.

വിഡിയോ പിന്നീട് അധ്യാപകക്കൂട്ടം ബ്ലോഗിലേക്കിട്ടു. ഇത് ഉന്നതവിദ്യാഭ്യാസ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നവാഗതരെ സ്വാഗതംചെയ്യാന്‍ ഈ അധ്യാപികയ്ക്ക് വഴിയൊരുങ്ങിയത്. സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന മുതുവടത്തൂര്‍ സ്വദേശി ദിലീപാണ് ഭര്‍ത്താവ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*