നടി മിയയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്; മുന്നറിയിപ്പുമായി നടി രംഗത്ത്

സ്ത്രീ പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടമുള്ള താരമാണ് മിയ. മാത്രമല്ല തനിക്ക് കിട്ടുന്ന ഏത് തരം വേഷങ്ങളും കിടിലനായി ചെയ്യാനുള്ള കഴിവുണ്ട് ഈ താരത്തിന്. എന്നാല്‍ താരമിപ്പോള്‍ ആരാധകര്‍ക്ക് ഒരു മുന്നറിയിപ്പുമായി ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ പേരില്‍ ഒരു വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടെന്ന് അറിയിക്കുകയാണ് മിയ. തന്റെ വെരിഫൈഡ് ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മിയ ഇക്കര്യം അറിയിച്ചത്. താന്‍ സിനിമ സംവിധാനം ചെയ്യുകയാണെന്നും താല്‍പര്യമുണ്ടെങ്കില്‍ അവസരം നല്‍കാമെന്നൊക്കെ പറഞ്ഞുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് മിയ പങ്കുവെച്ചിട്ടുണ്ട്.


ഫെയ്‌സ്ബുക്ക് പോസ്റ്റ്

മിയ മിയ എന്ന പേരില്‍ ഉള്ള ഒരു അക്കൗണ്ടില്‍ നിന്നും messenger through ആക്ടറസ്സ് മിയ ആണെന്ന് പറഞ്ഞു ഒരുപാട് ആളുകള്‍ക്ക് മെസ്സേജസ് പോകുന്നതായും ചാറ്റ് ചെയ്യുന്നതായും അറിയാന്‍ കഴിഞ്ഞു. film direct ചെയ്യാന്‍ പോകുന്നു എന്നാണ് ആള്‍ പറയുന്നത്.

പലരോടും നമ്പര്‍ വാങ്ങി കാണാന്‍ ഉള്ള arrangemenst വരെ എത്തി എന്നാണ് അറിഞ്ഞത്. ഞാന്‍ miya എന്ന ഈ വെരിഫൈഡ് പേജ് ആണ് ഉപയോഗിക്കുന്നത്. മിയ എന്ന പേരില്‍ എനിക്കൊരു അക്കൗണ്ട് ഇല്ല. അതിനാല്‍ മറ്റ് അക്കൗണ്ട്‌സിലൂടെ വരുന്ന മെസേജസ്‌നു ഞാന്‍ ഉത്തരവാദി അല്ല എന്ന് അറിയിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment