പിതാവിന്റെ ഛായാചിത്രവുമായി മകള്‍ ആലപ്പുഴ ബൈപാസിലെത്തി

പിതാവിന്റെ ഛായാചിത്രവുമായി മകള്‍ ആലപ്പുഴ ബൈപാസിലെത്തി

കാത്തു കാത്തിരുന്ന് തുറന്ന ആലപ്പുഴ ബൈപാസില്‍ പിതാവിന്റെ ഛായാചിത്രവുമായി മകളെത്തി. ബൈപാസിനായി സമരങ്ങള്‍ നടത്തുകയും ഏതാനും മാസങ്ങള്‍ക്കു മുമ്പ് മരണമടയുകയും ചെയ്ത പൊതുപ്രവര്‍ത്തകനാണ് പിതാവ്.

പിതാവിന്റെ ഛായാചിത്രവും പേറി മകളെത്തിയ കാഴ്ച നാട്ടുകാരില്‍ കൗതുകവും ഒപ്പം നൊമ്പരവും ഉണര്‍ത്തി. ആലപ്പുഴ സ്വദേശി എം.കെ. മംഗളാനന്ദന്റെ ചിത്രവുമായാണ് മകള്‍ ഗംഗാ മിനിയെത്തിയത്.

കോവിഡ് ബാധിതനായ മംഗളാനന്ദന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. അച്്ഛന്റെ ആഗ്രഹം പ്രതീകാത്മകമായി കാട്ടികൊടുക്കുകയായിരുന്നു ആ മകള്‍.

ആലപ്പുഴ ബൈപാസിനായി ഒടുവില്‍ സമരരംഗത്തുണ്ടായിരുന്ന വീ വാണ്ട് ബൈപാസ് എന്ന ജനകീയ കൂട്ടായ്മയിലെ സജീവ പ്രവര്‍ത്തകനായിരുന്നു ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ഉടമകളുടെ സംഘടനാ ഭാരവാഹി കൂടിയായിരുന്നു ഇദ്ദേഹം.

ബൈപാസിലെ എലിവേറ്റഡ് ഹൈവേ ഭാഗത്താണ് ഗംഗാ മിനി അച്ഛന്റെ ചിത്രവുമായെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*